Cricket | 15 റൺസിന് 6 വിക്കറ്റ്; മുഹമ്മദ് സിറാജിന്റെ മാരക പേസാക്രമണത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അടിതെറ്റി; ഒന്നാം ഇന്നിംഗ്സ് 55 റൺസിൽ ഒതുങ്ങി
Jan 3, 2024, 16:20 IST
കേപ്ടൗൺ: (KVARTHA) ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 55 റൺസിൽ ഒതുങ്ങി. മുഹമ്മദ് സിറാജിന്റെ മാരക പേസാക്രമണത്തിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് അടി തെറ്റിയത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തി. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
< !- START disable copy paste -->
രണ്ട് ദക്ഷിണാഫ്രിക്കൻ ബാറ്റ്‌സ്മാൻമാർക്ക് മാത്രമേ രണ്ടക്കം തൊടാൻ കഴിഞ്ഞുള്ളൂ. കൈൽ വെർൺ 15 റൺസും ഡേവിഡ് ബെഡിംഗ്ഹാം 12 റൺസും നേടി. എയ്ഡൻ മാർക്രം (രണ്ട് റൺസ്), ഡീൻ എൽഗർ (നാല്), ടോണി ഡി ജോർജി (രണ്ട്), ട്രിസ്റ്റൻ സ്റ്റബ്‌സ് (മൂന്ന്), മാർക്കോ ജാൻസൻ (പൂജ്യം), കേശവ് മഹാരാജ് (മൂന്ന്), കാഗിസോ റബാഡ (അഞ്ച്), നാന്ദ്രെ ബെർഗർ (നാല് റൺസ്) എന്നിങ്ങനെയാണ് നേടിയത്.
ജസ്പ്രീത് ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിംഗ്‌സിൽ ആറ് വിക്കറ്റ് നേട്ടം സിറാജ് സ്വന്തമാക്കിയത്. ടെസ്റ്റ് കരിയറിൽ മൂന്നാം തവണത്തെ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഓസ്‌ട്രേലിയയിലും വെസ്റ്റ് ഇൻഡീസിലും ഒരു ഇന്നിംഗ്‌സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജ് ഇപ്പോൾ ദക്ഷിണാഫ്രിക്കയിലും തന്റെ മുദ്ര പതിപ്പിച്ചു. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.

Keywords: News, Malayalam, Cricket, Mohammed Siraj, South Africa, Sports, National, Mohammed Siraj’s 6-wicket haul restrict SA to 55 in Cape Town
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.