ഉമ്മന്‍ ചാണ്ടിയേയും സംഘത്തേയും നേരിടാന്‍ മോഹന്‍ ലാലും കൂട്ടരും

 


ഉമ്മന്‍ ചാണ്ടിയേയും സംഘത്തേയും നേരിടാന്‍ മോഹന്‍ ലാലും കൂട്ടരും
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും സംഘത്തേയും നേരിടാന്‍ മോഹന്‍ ലാലിന്റെ നേതൃത്വത്തില്‍ വലിയൊരു താരനിര തന്നെ ഒരുങ്ങുന്നു. രാഷ്ടീയ പോരിനല്ല മോഹന്‍ ലാലും കൂട്ടരും തയ്യാറെടുക്കുന്നത്. മറിച്ച് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന സൗഹൃദ ക്രിക്കറ്റ് മല്‍സരത്തിനാണ്‌. ഡിസംബര്‍ 27ന്‌ കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വച്ചാണ്‌ മല്‍സരം നടക്കുക.

മോഹന്‍ ലാല്‍ നേതൃത്വം നല്‍കുന്ന കേരള സ്ട്രൈക്കേഴ്സില്‍ താരറാണിമാര്‍ ഉള്‍പ്പെടെ വലിയൊരു താരനിര തന്നെയുണ്ടാകും. ഉമ്മന്‍ ചാണ്ടി നയിക്കുന്ന 'കേരള ലെജന്‍ഡ്'സില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വാണിജ്യപ്രമുഖരും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരും പങ്കെടുക്കും. ചലച്ചിത്രതാരങ്ങളുടെ സംഘടനയായ 'അമ്മ'യും കേരള ക്രിക്കറ്റ് അസോസിയേഷനുമാണ് ഗ്രാന്‍ഡ് കേരള ടി ട്വന്റി-സെലിബ്രിറ്റി ക്രിക്കറ്റ് ഹംഗാമ 2011 സംഘടിപ്പിക്കുന്നത്.മത്സരങ്ങള്‍ വീക്ഷിക്കാന്‍ 100, 200, 500, 1000 എന്നീ നിരക്കുകളില്‍ പ്രവേശന ടിക്കറ്റുകള്‍ സൗത്ത്ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളിലൂടെ ഉടന്‍ വിതരണം ആരംഭിക്കും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia