അഞ്ചാം ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 164 റണ്‍സ് വിജയലക്ഷ്യം; രോഹിത് ശര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; സഞ്ജു സാംസണ്‍ വീണ്ടും നിരാശപ്പെടുത്തി
Feb 2, 2020, 15:12 IST
ബേ ഓവല്‍: (www.kvartha.com 02.02.2020) അഞ്ചാം ടി20യില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 164 റണ്‍സ് വിജയലക്ഷ്യം. പരമ്പര തൂത്തുവാരാന്‍ ഇറങ്ങിയ ഇന്ത്യ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 163 റണ്‍സെടുത്തു.
അതേസമയം മലയാളിയായ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ ലഭിച്ചു. രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു. മത്സരം വിജയിച്ചാല്‍ പരമ്പര 5-0ന് ടീം ഇന്ത്യ തൂത്തുവാരും.
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 10 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്തിട്ടുണ്ട്. ബ്രോസ് ടെയ്‌ലറും (24പന്തില്‍- 41 റണ്‍സ്), ടിം സെയ്‌ഫേര്‍ട്ട്(22 പന്തില്‍ 36). ഇനി ന്യൂസിലാന്‍ഡിന് ജയിക്കാന്‍ 60 പന്തില്‍ 66 റണ്‍സ് എടുക്കണം.
ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത് കെ എല്‍ രാഹുലും മലയാളി താരം സഞ്ജു സാംസണും ആണ്. എന്നാല്‍ രണ്ടാം ഓവറില്‍ ആദ്യ പ്രഹരമേറ്റു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണറുടെ റോളിലെത്തിയ സഞ്ജു രണ്ട് റണ്‍സിന് പുറത്തായി.
രോഹിത് ശര്‍മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിന് അത് ശരിയായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. വെല്ലിംഗ്ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സെടുത്ത് പുറത്തായിരുന്നു.
കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തു. മികച്ച ഫോം ബേ ഓവലിലും പുറത്തെടുത്ത രാഹുല്‍ 33 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ 35 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയെങ്കിലും 60 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ശിവം ദുബേക്ക് നേടാനായത് അഞ്ച് റണ്‍സ്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.
അതേസമയം മലയാളിയായ സഞ്ജു സാംസണ്‍ ഒരിക്കല്‍കൂടി പരാജയപ്പെട്ടപ്പോള്‍ രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ബാറ്റിംഗില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ ലഭിച്ചു. രോഹിത് 41 പന്തില്‍ 60 റണ്‍സെടുത്തു. മത്സരം വിജയിച്ചാല്‍ പരമ്പര 5-0ന് ടീം ഇന്ത്യ തൂത്തുവാരും.
അതേസമയം മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് 10 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സ് എടുത്തിട്ടുണ്ട്. ബ്രോസ് ടെയ്‌ലറും (24പന്തില്‍- 41 റണ്‍സ്), ടിം സെയ്‌ഫേര്‍ട്ട്(22 പന്തില്‍ 36). ഇനി ന്യൂസിലാന്‍ഡിന് ജയിക്കാന്‍ 60 പന്തില്‍ 66 റണ്‍സ് എടുക്കണം.
രോഹിത് ശര്‍മ സ്വയം മൂന്നാം നമ്പറിലേക്ക് മാറി സഞ്ജുവിന് അവസരമൊരുക്കിയിട്ടും താരത്തിന് അത് ശരിയായി വിനിയോഗിക്കാന്‍ കഴിഞ്ഞില്ല. വെല്ലിംഗ്ടണില്‍ നടന്ന നാലാം ടി20യില്‍ സഞ്ജു എട്ട് റണ്‍സെടുത്ത് പുറത്തായിരുന്നു.
കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്നാണ് ഇന്ത്യയെ കരകയറ്റിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 88 റണ്‍സ് ചേര്‍ത്തു. മികച്ച ഫോം ബേ ഓവലിലും പുറത്തെടുത്ത രാഹുല്‍ 33 പന്തില്‍ 45 റണ്‍സെടുത്തു. രോഹിത് ശര്‍മ 35 പന്തില്‍ അര്‍ധ സെഞ്ച്വറിയിലെത്തിയെങ്കിലും 60 റണ്‍സില്‍ നില്‍ക്കേ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങി. ശിവം ദുബേക്ക് നേടാനായത് അഞ്ച് റണ്‍സ്. ശ്രേയസ് അയ്യര്‍ 31 പന്തില്‍ 33 റണ്‍സും മനീഷ് പാണ്ഡെ നാല് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നു.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, രോഹിത് ശര്‍മ(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ ഠാക്കൂര്‍, നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര.
Keywords: Mount Maunganui T20I New Zealand needs 164 Runs to Win, News, Cricket, Sports, Rohit Sharma, Malayalees, New Zealand, Trending, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.