ചെന്നൈ ടെസ്റ്റ്; ധോണിക്ക് ഇരട്ട സെഞ്ച്വറി, ഇന്ത്യയ്ക്ക് 135 റണ്‍സ് ലീഡ്

 


ചെന്നൈ: ഓസ്‌ട്രേലിയക്കെതിരായ ചെന്നൈയില്‍ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി(206)യുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 515 റണ്‍സെന്ന ശക്തമായ നിലയില്‍. ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 135 റണ്‍സ് ലീഡ് നേടി. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഒരു ഇന്ത്യന്‍ നായകന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

234 പന്തില്‍ അഞ്ച് സിക്‌സറിന്റെയും 22 ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറിനും ഇതോടെ ധോണി അര്‍ഹനായി. ഇന്ത്യക്കു വേണ്ടി വിരാട് കോഹ്ലി(107)യും സെഞ്ച്വറി നേടിയിരുന്നു. മൂന്ന് വിക്കറ്റിന് 182 റണ്‍സെന്ന നിലയില്‍ മൂന്നാംദിനം കളിയാരംഭിച്ച ഇന്ത്യക്ക് 14 റണ്‍സെടുക്കുന്നതിനിടെ സച്ചിന്റെ(81) വിക്കറ്റ് നഷ്ടമായി. അഞ്ചാം വിക്കറ്റില്‍ ധോണി-കോഹ്ലി സഖ്യം 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ചെന്നൈ ടെസ്റ്റ്; ധോണിക്ക് ഇരട്ട സെഞ്ച്വറി, ഇന്ത്യയ്ക്ക് 135 റണ്‍സ് ലീഡ്
മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 206 റണ്‍സുമായി ധോണിയും 16 റണ്‍സുമായി ബിനയ് കുമാറുമാണ് ക്രീസില്‍.


Keywords : India, Australia, Cricket Test, Sports, Mahendra Singh Dhoni, Score, Double Century, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia