ധോണിയോ കോഹ്ലിയോ മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍? മറുപടിയുമായി മുന്‍ ഇന്‍ഗ്ലന്‍ഡ് നായകന്‍ മൈകല്‍ വോണ്‍
May 29, 2021, 14:38 IST
മുംബൈ: (www.kvartha.com 29.05.2021) ധോണി, കോഹ്ലി എന്നിവരില്‍ മികച്ച ക്യാപ്റ്റന്‍ ആരെന്ന കാര്യത്തില്‍ ക്രികെറ്റ് ലോകത്ത് നാളുകളേറെയായി വലിയ ചര്‍ചകളാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രികെറ്റ് വെബ്‌സൈറ്റായ ക്രിക്ട്രാകറിനോട് സംസാരിക്കവെ മുന്‍ ഇന്‍ഗ്ലന്‍ഡ് നായകന്‍ മൈകല്‍ വോണ്‍, ധോണി, കോഹ്ലി എന്നിവരില്‍ മികച്ച ക്യാപ്റ്റന്‍ ആരെന്ന ചോദ്യം നേരിടേണ്ടി വന്നു. ഇന്ത്യന്‍ ക്രികെറ്റിലെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളാണ് മഹേന്ദ്ര സിംഗ് ധോണി. ടീമിന് മൂന്ന് ഐസിസി കിരീടങ്ങള്‍ സമ്മാനിച്ചിട്ടുള്ള ധോണി, സാധ്യമായ എല്ലാ ഐസിസി കിരീടങ്ങളും നേടിയിട്ടുള്ള ഏക ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ്.
ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനമേറ്റെടുത്ത വിരാട് കോഹ്ലിയും മികച്ച രീതിയില്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. പ്രധാന അന്താരാഷ്ട്ര കിരീടങ്ങളൊന്നും ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ കോഹ്ലിക്ക് കഴിഞ്ഞിട്ടില്ലെങ്കിലും നായക സ്ഥാനത്ത് കോഹ്ലിയുടെ റെകോര്‍ഡ് വളരെ വലുതും മികച്ചതുമാണ്. ഭൂരിഭാഗം പേര്‍ക്കും ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെങ്കിലും, ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് കോഹ്ലിയാണ് മികച്ച ക്യാപ്റ്റന്‍. എല്ലാ ഫോര്‍മാറ്റുകളിലും വെച്ച് നോക്കുമ്പോള്‍ ധോണി തന്നെയാണ് മികച്ച ക്യാപ്റ്റനെന്നും, എന്നാല്‍ ടെസ്റ്റ് ക്രികെറ്റിലേക്ക് വരുമ്പോള്‍ കോഹ്ലിയാണ് ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റനെന്നുമായിരുന്നു ഇതിന് വോണിന്റെ മറുപടി.
'വിരാടാണ് ടെസ്റ്റില്‍ മികച്ച ക്യാപ്റ്റനെന്ന് ഞാന്‍ പറയും. ടെസ്റ്റ് ടീമിനെ വളരെ മികച്ച രീതിയിലാണ് വിരാട് നയിക്കുന്നത്. അത് കൊണ്ടു തന്നെ ടെസ്റ്റ് ക്രികെറ്റില്‍ ധോണിയേക്കാള്‍ മികച്ച ക്യാപ്റ്റനായി വിരാടിനെ ഞാന്‍ തിരഞ്ഞെടുക്കും. എന്നാല്‍ വൈറ്റ് ബോള്‍ ക്രികെറ്റില്‍ ധോണിയാണ് മികച്ച ക്യാപ്റ്റന്‍. പക്ഷേ മികച്ചവനായി ഒരു ക്യാപ്റ്റനെ മാത്രം തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍, എല്ലാ ഫോര്‍മാറ്റുകളിലും വച്ച് ഒരേയൊരു ക്യാപ്റ്റനെ മാത്രം തിരഞ്ഞെടുക്കേണ്ടി വന്നാല്‍ ധോണിയെയാകും ഞാന്‍ തിരഞ്ഞെടുക്കുക.' എന്നായിരുന്നു ക്രികെറ്റ് വെബ്‌സൈറ്റായ ക്രിക്ട്രാകറിനോട് സംസാരിക്കവെ മുന്‍ ഇന്‍ഗ്ലന്‍ഡ് നായകന്‍ മൈകല്‍ വോണ്‍ വ്യക്തമാക്കിയത്.
Keywords: Mumbai, News, National, Sports, Cricket, Dhoni, Virat Kohli, MS Dhoni or Virat Kohli? Michael Vaughan answers the burning question of 'who is better Indian captain'
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.