മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു

 


മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു
മുംബൈ: ഏകദിനത്തെപോലെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ വിന്‍ഡീസിനെതിരായ മൂന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. അത്യന്തം ആവേശകരമായ മത്സരത്തില്‍ അവസാന പന്തില്‍ വിജയിക്കാന്‍ ഒരു ബോളില്‍ രണ്ട് റണ്‍സ് എന്ന നിലയിലായിരുന്നു. വിജയവും ഒപ്പം പരാജയവും മണത്ത ഇന്ത്യ അവസാന പന്തില്‍ സിംഗിള്‍ നേടിയതോടെ മത്സരം സമനിലയില്‍ പിരിയുകയായിരുന്നു. അവസാന പന്തില്‍ രണ്ട് റണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യക്ക് ഒമ്പതാം വിക്കറ്റും നഷ്ടമായി. ഇതോടെ മൂന്ന് ടെസ്റ്റുള്ള പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി. ആര്‍ അശ്വിനാണ് കളിയിലെ കേമനും പരമ്പരയിലെ കേമനും.
243 റണ്‍സ് എന്ന വിജയലക്ഷ്യവുമായി മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സ്‌കോര്‍ 19ല്‍ എത്തിയപ്പോഴേക്കും ഗംഭീറിനെ നഷ്ടമായി. ഡി. സ്വാമിയാണ് ഗംഭീറിനെ പുറത്താക്കിയത്. വീരേന്ദ്ര സേവാഗ് (60) വിരാട് കോഹ് ലി (63) മാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സച്ചിന്‍ മൂന്ന് റണ്‍സിന് പുറത്തായി. ഇന്ത്യക്കുവേണ്ടി രാഹുല്‍ ദ്രാവിഡ് (33), വി.വി.എസ് ലക്ഷ്മണ്‍ (31), ആര്‍. അശ്വിന്‍ (14), ഇശാന്ത് ശര്‍മ (10), ധോണി (13) റണ്‍സെടുത്തു.

Keywords: Mumbai, Sports, Cricket, Cricket Test, India, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia