പിങ്കി പ്രമാണിക് ആണോ പെണ്ണോ? ഇനിയും തീരുമാനമായില്ല

 


പിങ്കി പ്രമാണിക് ആണോ പെണ്ണോ? ഇനിയും തീരുമാനമായില്ല
കൊല്‍ക്കത്ത: ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക് പുരുഷനോ സ്ത്രീയോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായില്ല. സംസ്ഥാനത്തെ എസ്.എസ്.കെ.എം ആശുപത്രിയില്‍ കാരിയോടൈപ് ടെസ്റ്റ് നടത്താനുള്ള സൗകര്യമില്ലാത്തതാണ്‌ പിങ്കി പ്രമാണിക്കിന്റെ കാര്യം അനിശ്ചിതമായി നീളാന്‍ കാരണം. ശരീര ഘടനയിലെ ക്രോമസോമിന്റെ എണ്ണവും ആകൃതിയും വലിപ്പവും വിശകലനം ചെയ്യുന്ന ടെസ്റ്റാണ്‌ കാരിയോടൈപ് ടെസ്റ്റ്. 

ഇന്ന്‌ പിങ്കി പ്രമാണിക്കിനെ വിവിധ ടെസ്റ്റുകള്‍ക്ക് വിധേയയാക്കിയെങ്കിലും ഇതുവരെ നിര്‍ണായകമായ ടെസ്റ്റുകള്‍ നടത്താന്‍ പതിനൊന്നംഗ മെഡിക്കല്‍ സംഘത്തിന്‌ കഴിഞ്ഞിട്ടില്ല. റിസേര്‍ച്ചിന്‌ മാത്രമായിട്ടാണ്‌ കാരിയോടൈപ്പ് ടെസ്റ്റ് എസ്.എസ്.കെ.എം ആശുപത്രിയില്‍ നടത്താറുള്ളതെന്നും മറ്റ് കാര്യങ്ങള്‍ക്കായി ഈ സൗകര്യം ലഭ്യമാക്കാന്‍ അനുവാദമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

 മുംബൈയിലും ഹൈദരാബാദിലും ഈ സൗകര്യം നിലവിലുണ്ടെന്നും എന്നാല്‍ പിങ്കിയുടെ ടെസ്റ്റുകള്‍ അവിടെ നടത്താന്‍ ഇതുവരെ തീരുമാനമായില്ലെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. 

ജൂണ്‍ 29ന്‌ ഇതുവരെ നടത്തിയ ടെസ്റ്റുകളുടെ റിപോര്‍ട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുന്‍പാകെ സമര്‍പ്പിക്കുമെന്നും സംഘം അറിയിച്ചു.  പിങ്കി പ്രമാണിക്ക് പുരുഷനാണെന്നും തന്നെ വിവാഹം കഴിക്കാമെന്ന്‌ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തെന്നുമാരോപിച്ച് സുഹൃത്ത് രംഗത്തെത്തിയതോടെയാണ് അത്‌ലറ്റിനെ ലിംഗപരിശോധനയ്ക്ക് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടത്. 

English Summery
Kolkata:   The mystery over the gender of Asian Games gold medalist Pinki Pramanik continued as the karyotyping test to determine the chromosome pattern could not be held at the state's referral SSKM Hospital.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia