'വളരെക്കാലം വിഷാദരോഗത്തിന് ഇരയായിട്ടുണ്ട്, അതിനാല്‍ മാനസികാരോഗ്യമാണ് മുഖ്യം'; വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് വന്‍ തുക പിഴ ലഭിച്ചതിന് പിന്നാലെ ഫ്രഞ്ച് ഓപെണ്‍ ടെനിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ജപാന് താരം നവോമി ഒസാക
Jun 1, 2021, 10:59 IST
പാരീസ്: (www.kvartha.com 01.06.2021) ഫ്രഞ്ച് ഓപെണില്‍ റൊമാനിയയുടെ പാട്രീഷ്യ മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് വന്‍ തുക പിഴ ലഭിച്ചതിന് ജപാന് താരം നവോമി ഒസാക ഫ്രഞ്ച് ഓപെണ്‍ ടെനിസ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. മരിയക്കെതിരായ ആദ്യമത്സരം വിജയിച്ചതിന് പിന്നാലെയുള്ള വാര്‍ത്താസമ്മേളനത്തില്‍ ലോക രണ്ടാം നമ്പര്‍ താരം പങ്കെടുക്കാത്തതിനെതുടര്‍ന്ന് സംഘാടകര്‍ 15,000 ഡോളര്‍ (10.87 ലക്ഷം രൂപ) പിഴയാണ് ചുമത്തിയത്.
ഫ്രഞ്ച് ഓപെണിനിടെ വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കില്ലെന്ന് നവോമി ഒസാക നേരത്തെ വ്യക്തമാക്കിയിരുന്നു. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുന്നത് എന്നായിരുന്നു താരത്തിന്റെ വിശദീകരണം. കായികതാരങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ആളുകള്‍ക്ക് യാതൊരു പരിഗണനയുമില്ലെന്ന് വാര്‍ത്താസമ്മേളനം കാണുമ്പോഴും പങ്കെടുക്കുമ്പോഴും തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നായിരുന്നു ഒസാക പറഞ്ഞത്.
ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റ് ബോര്‍ഡ് ഒസാകയുടെ നിലപാട് കുറച്ചുകൂടി മനസിലാക്കാന്‍ ശ്രമിച്ചുവെങ്കിലും ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ അത്ലറ്റ് അവരുമായി സഹകരിക്കാന്‍ വിസമ്മതിച്ചു. എല്ലാവര്ക്കും ടെനീസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കഴിയുമെന്നതിനാല്‍ ഞാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നതാണ് ഏറ്റവും മികച്ച കാര്യം എന്ന് കരുതുന്നതായി ഒസാക ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. താന്‍ ഒരിക്കലും മാനസികാരോഗ്യത്തെ നിസാരവല്‍ക്കരിക്കുകയോ പദം നിസാരമായി ഉപയോഗിക്കുകയോ ചെയ്യില്ലെന്നും അവര്‍ പറയുന്നു. 2018 ലെ യുഎസ് ഓപെണിന് വളരെക്കാലം വിഷാദരോഗത്തിന് ഇരയായിട്ടുണ്ടെന്നും രോഗത്തെ നേരിടാന്‍ ഏറെ ബുദ്ധിമുട്ടാണെന്നും ഒസാക പറഞ്ഞു.
ബുധനാഴ്ച നടക്കേണ്ട രണ്ടാം റൗന്‍ഡില്‍ റൊമാനിയന്‍ താരം അന ബോഗ്ഡാനായിരുന്നു ഒസാകയുടെ എതിരാളി ആകേണ്ടിയിരുന്നത്. ടെനീസ് ടൂര്‍ണമെന്റുകളുടെ നിയമാവലി പ്രകാരം താരങ്ങള്‍ മത്സരത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തണം. മത്സരങ്ങള്‍ക്ക് മുമ്പും മാധ്യമങ്ങളെ കാണുന്നവരുണ്ട്. ഇനിയും വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കുകയാണെങ്കില്‍ വിലക്കേര്‍പ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.
വാര്‍ത്താ സമ്മേനം ഒഴിവാക്കിയ ഒസാക്കയുടെ തീരുമാനത്തെ വിമര്‍ശിച്ച് റഫേല്‍ നദാല്‍, ഡാനില്‍ മെദ്വദേവ്, ആഷ്ലി ബാര്‍ടി തുടങ്ങിയ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
Keywords: News, World, International, Paris, Tennis, Player, Sports, Naomi Osaka pulls out of French Open 2021: I never wanted to be a distractionConfirmed with Naomi Osaka’s team that this Reddit post is indeed from her older sister, Mari Osaka. Gives unique insight amid Naomi’s silence.
— Ben Rothenberg (@BenRothenberg) May 30, 2021
(Worth noting, probably, that Osaka did not do press after her loss in Rome to Pegula, from what I’ve heard, as she wasn’t requested.) pic.twitter.com/VtYT57bOYS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.