ഉത്തേജക മരുന്ന്: സിനി ജോസ് അടക്കമുള്ള താരങ്ങള്‍ക്ക് വിലക്ക്

 



ഉത്തേജക മരുന്ന്: സിനി ജോസ് അടക്കമുള്ള താരങ്ങള്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് സിനി ജോസ് അടക്കമുള്ള കായികതാരങ്ങള്‍ക്ക് ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി. സിനിജോസിനെക്കൂടാതെ മലയാളി താരങ്ങളായ ടിയാന മേരി തോമസ്, ഹരികൃഷ്ണന്‍, മധ്യദൂര ഓട്ടക്കാരി മന്‍ദീപ് കൗര്‍, ജൗനമൂര്‍മൂവ് എന്നിവര്‍ക്കാണ് വിലക്ക്. ദേശീയ ഉത്തേജക മരുന്നു വിരുദ്ധ ഏജന്‍സിയുടേതാണു നടപടി.

സസ്‌പെന്‍ഷന്‍ മുതലുള്ള കാലയളവ് വിലക്കില്‍ പരിഗണിക്കും. കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഇവര്‍ സസ്‌പെന്‍ഷനിലായത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ നേടിയ റിലേ ടീമില്‍ അംഗമായിരുന്നു സിനി ജോസ്. 400 മീറ്റര്‍ താരമാണ് ടിയാന മേരി തോമസ്. ലോംഗ് ജംപ് താരമാണ് ഹരികൃഷ്ണന്‍.

താരങ്ങളുടെ ബി സാംപിള്‍ പരിശോധനയിലും ഉത്തേജക മരുന്നിന്റെ അംശം കണ്ടെത്തിയതിനെ തുടര്‍ന്നാണ്  അത്‌ലറ്റിക് ഫെഡറേഷന്‍ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നത്. കോച്ച് നിര്‍ദേശിച്ച ഗുളികകള്‍ മാത്രമാണ് കഴിച്ചതെന്ന് താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഉക്രൈന്‍കാരനായ കോച്ചിനെ പുറത്താക്കിയിരുന്നു.

Keywords: Ban, Indian athletes, Sports, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia