ന്യൂഡല്‍ഹി: നെഹ്റുകപ്പ് ഫുട്ബോളില്‍ ആതിഥേയരും നിലവിലെ ജേതാക്കളുമായ ഇന്ത്യക്ക് വിജയത്തുടക്കം. ഇന്ത്യ ഉദ്ഘാന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സിറിയയെ തോല്പിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛെത്രിയും ആന്തണി പെരേരയുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.
ഒന്നാംപകുതിയുടെ ഇഞ്ചുറിടൈമില്‍ ഛെത്രിയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. ക്ലിഫോര്‍ഡ് മിറാന്‍ഡയായിരുന്നു ഗോളിന് പിന്നില്‍. മിറാന്‍ഡയുടെ ക്രോസിന് തലവയ്ക്കുകയായിരുന്നു ഛെത്രി. എണ്പത്തിനാലാം മിനിറ്റില്‍ ബോക്സിന് പുറത്തുനിന്നുള്ളൊരു ഷോട്ടിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
കളിതീരാന്‍ ഒരുമിനിറ്റുളളപ്പോള് അലാ അല്‍ ഷിബിലി ഹെഡറിലുടെ സിറിയ ഒരുഗോള്‍ മടക്കി.
SUMMARY: A header from skipper Sunil Chhetri and a sublime strike by Anthony Pereira gave India a 2-1 win over Syria in the Nehru Cup opener here at the Jawaharlal Nehru Stadium
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.