ഹോളണ്ടിനെ തകര്‍ത്ത് ന്യൂസിലാന്‍ഡിന് സെമി പ്രതീക്ഷ

 


മിര്‍പൂര്‍:ഹോളണ്ടിനെ ആറുവിക്കറ്റിന് തകര്‍ത്ത് ന്യൂസിലാന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിർത്തി. ക്യാപ്ടന്‍ ബ്രണ്ടന്‍ മക്കുല്ലത്തിന്റെ അര്‍ധസെഞ്ച്വറിയുടെ മികവിലാണ് ന്യൂസിലാന്‍ഡ് അട്ടിമറികള്‍ക്ക് ഇടം കൊടുക്കാതെ വിജയത്തിലേയ്ക്ക് ബാറ്റേന്തിയത്. 45 പന്തില്‍ നിന്ന് നാലു ബൗണ്ടറികളുടേയും മൂന്ന് സിക്‌സറുകളുടേയും പിൻബലത്തില്‍ 65 റണ്‍സായിരുന്നു മക്കുല്ലത്തിന്റെ സംഭാവന.

വ്യക്തിഗത സ്‌കോര്‍ 21 ൽ എത്തിയപ്പോള്‍ ട്വന്റി ട്വന്റി ക്രിക്കറ്റില്‍ 2,000 റണ്‍ തികക്കുന്ന ആദ്യ ബാസ്മാന്‍ എന്ന റിക്കോര്‍ഡും മക്കുല്ലം സ്വന്തമാക്കി. സ്‌കോര്‍ ഹോളണ്ട് 151/4 (20), ന്യൂസിലാന്‍ഡ് 152/4 (19). ആദ്യം ബാറ്റു ചെയ്ത നെതര്‍ലന്‍ഡ്, ക്യാപ്ടന്‍ പീറ്റര്‍ ബോറന്റേയും(49) കൂപ്പര്‍ (40)എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 151 എന്ന മാന്യമായ സ്‌കോറിലെത്തിയത്. ന്യൂസിലാന്‍ഡ് ഫീല്‍ഡര്‍ അവസരം പാഴാക്കില്ലായിരുന്നെങ്കില്‍ ഹോളണ്ടിനെ ഇതിലും ചെറിയ സ്‌കോറിന് പുറത്താക്കാമായിരുന്നു.
ഹോളണ്ടിനെ തകര്‍ത്ത് ന്യൂസിലാന്‍ഡിന് സെമി പ്രതീക്ഷ
ഹോളണ്ട് ബാറ്റ്‌സ്മാന്മാര്‍ നല്‍കിയ ഏഴോളം അവസരങ്ങളാണ് ന്യൂസിലാന്‍ഡ് ഫീല്‍ഡര്‍മാര്‍ നഷ്ട്‌പ്പെടുത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ ഗപ്ടിലന്റെ (ഒമ്പത്) വിക്കറ്റ് നഷ്ടമായെങ്കിലും വില്യംസണും (29), ടെയ്‌ലറും (18) മക്കുല്ലവും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. കളി അവസാനിക്കാന്‍ 16 റണ്‍ ബാക്കിയുള്ളപ്പോഴാണ് മക്കുല്ലം വാന്‍ഡര്‍ ഡി ഗങ്ഡട്ടന്റെ പന്തില്‍ പുറത്താകുന്നത്. മക്കുല്ലമാണ് മാന്‍ ഓഫ് ദ മാച്ച്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Cricket, Sports, Entertainment, ICC,T-20 World Cup,Newzeland beat Holland by 6 Wickets, Brendon McCullam Comple 2000 runs in International T-20
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia