ചെന്നൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. കിവീസ് ഒരു റണ്ണിന് ഇന്ത്യയെ തോല്പിച്ചു. യുവരാജ് സിംഗ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ മത്സരത്തില്‍ 168 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ആറു വിക്കറ്റ് കൈയിലുണ്ടായിട്ടും ഇന്ത്യക്ക് 166 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.
ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാറ്റിംഗ് മികവിലാണ് കിവീസ് അഞ്ച് വിക്കറ്റിന് 167 റണ്‍സെടുത്തത്. 55 പന്തില്‍ 3 മൂന്ന് സിക്സറുകളും 11 ഫോറുകളും അടങ്ങിയതായിരുന്നു മക്കല്ലത്തിന്റെ വെടിക്കെട്ട്. വില്യംസണ് 28 റണ്‍സും ടൈലര്‍ 25 റണ്‍സുമെടുത്തു. ഇര്ഫാന് പഠാന് മൂന്നും സഹീര്‍ ഖാനും എല്‍ ബാലാജിയും ഓരോ വിക്കറ്റുകളും നേടി.
വിരാട് കോലി( 41 പന്തില്‍ 70 റണ്‍സ്) മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. സുരേഷ് റെയ്ന(27) യുവരാജ് സിംഗ് (34), എം എസ് ധോണി (22 നോട്ടൗട്ട്) എന്നിര്‍ ശോഭിച്ചിട്ടും ഇന്ത്യക്ക് ലക്ഷ്യത്തിലെത്താനായില്ല. അവസാന ഓവറിലെ നാലാം പന്തില്‍ ഫ്രാങ്കഌന്‍ യുവരാജിനെ പുറത്താക്കിയതാണ് കളിയിലെ വഴിത്തിരിവ്. 26 പന്തില്‍ ഒരു ഫോറും രണ്ട് സിക്സറുമാണ് തിരിച്ചുവരവിലെ ആദ്യമത്സരത്തില്‍ യുവരാജ് നേടിയത്.
ആദ്യ ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചിരുന്നു. ടെസ്റ്റ് പരമ്പര ഇന്ത്യ 2-0ന് തൂത്തുവാരിയിരുന്നു.
SUMMARY: New Zealand maintained their unbeatable record against India in T2o internationals as they beat hosts by one run in the second match to taste their first win of the tour at the Chepauk stadium
key words: cricket, sports, twenty 20, yuvraj singh, dhoni, kohli, new zealand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.