ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച; നഷ്ടമായത് 8 വിക്കറ്റ്
Feb 8, 2020, 15:30 IST
ഓക്ലാന്‍ഡ്: (www.kvartha.com 08.02.2020) ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച. 274 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റുകള്‍ നഷ്ടമായി. 37 ഓവര്‍ പിന്നിടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 174 റണ്‍സെന്ന നിലയിലാണ്. രവീന്ദ്ര ജഡേജ(47 പന്തില്‍ 26 റണ്‍സ്), നവ്ദീപ് സെയ്നി(48 പന്തില്‍ 27 റണ്‍സ്) എന്നിവരാണ് ക്രീസില്‍.
അര്‍ധ സെഞ്ച്വറിയോടെ ശ്രേയസ് അയ്യര്‍(57 പന്തില്‍ 52) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പിടിച്ചു നിന്നത്. പൃഥ്വി ഷാ( 19 പന്തില്‍ 24 റണ്‍സ്), മായങ്ക് അഗര്‍വാള്‍( അഞ്ച് പന്തില്‍ മൂന്ന്) എന്നിവരാണ് ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്തത്. വിരാട് കോഹ്ലി( 25 പന്തില്‍ 15 റണ്‍സ്)ക്കും തിളങ്ങാനായില്ല.
പിന്നാലെ കെ എല്‍ രാഹുല്‍( എട്ട് പന്തില്‍ നാല്) കേദാര്‍ ജാദവ്( 27 പന്തില്‍ ഒന്‍പത് റണ്‍സ്) എന്നിവരും കൂടാരം കയറി. ശ്രദ്ധൂല്‍ താക്കൂറിനും(15 പന്തില്‍ 18 റണ്‍സ്) പിടിച്ചു നില്‍ക്കാനാകാതെ മടങ്ങുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കീവീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സ് അടിച്ചു. എട്ടു വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്ന ന്യൂസിലാന്‍ഡിനെ റോസ് ടെയ്ലറാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പേസ് ബൗളറായ കെയ്ല്‍ ജാമിസണ്‍- ടെയ്ലര്‍ സഖ്യമാണ് ഒന്‍പതാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തത്. ജാമിസണ്‍ 24 പന്തില്‍ 25 റണ്‍സ് അടിച്ചു.
കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല് ബൗണ്ടറിയുടെ സഹായത്തോടെ 41 റണ്‍സെടുത്ത നിക്കോളാസിനെ പുറത്താക്കി ചഹലാണ് കൂട്ടുകെട്ട് പൊളിച്ചത്.
79 പന്തില്‍ 79 റണ്‍സെടുത്ത മാര്‍ടിന്‍ ഗപ്റ്റില്‍ റണ്‍ ഔട്ടാകുകയായിരുന്നു. ടോം ലാഥം(ഏഴ് റണ്‍സ്), ജെയിംസ് നീഷാം( മൂന്ന് റണ്‍സ്), കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം(അഞ്ച്), മാര്‍ക്ക് ചാപ് മാന്‍(ഒന്ന്), ടിം സൗത്തി(മൂന്ന്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇന്ത്യയ്ക്കായി യുസ്വേന്ദ്ര ചഹല്‍ മൂന്ന് വിക്കറ്റും ശ്രദ്ധൂല്‍ താക്കൂര്‍ രണ്ട് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.
Keywords: New Zealand vs India 2nd ODI Live Score: India Lose 8th Wicket But Ravindra Jadeja Keeps India In The Hunt, News, Sports, Cricket, New Zealand, Virat Kohli, Trending, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.