ഐപിഎല്‍ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച വെസ്റ്റിന്‍ഡീസ് താരം നികോളാസ് പുരാന്‍ വിവാഹിതനായി; വധു ദീര്‍ഘകാല സുഹൃത്തായ അലീസ മിഗ്വേല്‍
Jun 1, 2021, 10:17 IST
ട്രിനിഡാഡ്: (www.kvartha.com 01.06.2021) ഐപിഎല്‍ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സിനായി കളിച്ച വെസ്റ്റിന്‍ഡീസ് താരം നികോളാസ് പുരാന്‍ വിവാഹിതനായി. പുരാന്‍ ജീവിത പങ്കാളിയാക്കിയത് ദീര്‍ഘകാല സുഹൃത്തായ അലീസ മിഗ്വേലിനെയാണ്. വിവാഹ ചിത്രം താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.
'ദൈവം എനിക്ക് ജീവിതത്തില്‍ പല അനുഗ്രഹങ്ങളും നല്‍കിയിട്ടുണ്ട്. പക്ഷേ, നിന്നെ ജീവിത പങ്കാളിയായി ലഭിച്ചതിനേക്കാള്‍ വലുതായി ഒന്നുമില്ല. സ്വാഗതം മിസ്റ്റര്‍ & മിസിസ് പുരാന്‍' വിന്‍ഡീസ് താരം ട്വിറ്ററില്‍ കുറിച്ചു. ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.
ഇരുപത്തഞ്ചുകാരനായ പുരാന്‍ വെസ്റ്റിന്‍ഡീസിനു വേണ്ടി 28 ഏകദിനങ്ങളും 27 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 27 ഏകദിനങ്ങളില്‍നിന്ന് ഒരു സെഞ്ചുറിയും ഏഴ് അര്‍ധസെഞ്ചുറികളും സഹിതം 49.10 ശരാശരിയില്‍ 982 റണ്‍സ് നേടി. 24 ട്വന്റി20 ഇനിങ്‌സുകളില്‍നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ സഹിതം 19.60 ശരാശരിയില്‍ 392 റണ്‍സും നേടിയിട്ടുണ്ട്.
Keywords: News, World, International, Marriage, Photo, Social Media, Sports, Player, Cricket, Nicholas Pooran enters the wedlock with fiancée Alyssa MiguelJesus has blessed me with many things in this life. None greater than having you in my life.
— NickyP (@nicholas_47) June 1, 2021
Welcoming Mr. and Mrs. Pooran ❤️ pic.twitter.com/dDzSX8zdSA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.