നിത അംബാനിയെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തു

 


മുംബൈ: (www.kvartha.com 03.06.2016) റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ നിത അംബാനിയെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കാണ് ശുപാർശ. ഓഗസ്റ്റ് നാലിന് റിയോ ഡി ജനീറോയിലാണ് വോട്ടെടുപ്പ്. ഒളിംപിക്സിന്‍റെ പരമാധികാര സംഘടനയാണ് ഐ ഓ എ.

തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 70 വയസ്സുവരെ നിത അംബാനിക്ക് ഐ ഓ എ അംഗമായി തുടരാം. തെരഞ്ഞെടുക്കപ്പെടുന്ന സമിതിക്കായിരിക്കും 2020ലെ ഒളിംപിക്സിന്‍റെ നടത്തിപ്പ് ചുമതല. ഒളിംപിക് വേദി നിശ്ചയിക്കുന്ന കാര്യത്തിലും നിർണായക സ്വാധീനം ചെലുത്താനാവും.

വളരെ വലിയൊരു അംഗീകാരമാണ് കിട്ടിയിരിക്കുന്നതെന്ന് നിത അംബാനി പറഞ്ഞു. കായിക ശക്തിയാണ് നമ്മുടെ യുവാക്കളുടെ ഭാവി പരുവപ്പെടുത്തുന്നത്. വിവിധ സമൂഹങ്ങളെയും രാജ്യങ്ങളെയും ഒരുമിപ്പിക്കാൻ സ്പോട്സിന് കഴിയും. ഇങ്ങനെ ഒരു അവസരം നൽകിയ ഒളിംപിക് അസോസിയേഷനോട് അതിരറ്റ കടപ്പാടുണ്ടെന്നും നിത അംബാനി പറഞ്ഞു.
നിത അംബാനിയെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തു

SUMMARY: MUMBAI: Nita Ambani , Founder and Chairperson of Reliance Foundation has been nominated as a candidate to be a new member, pending election, of the International Olympic Committee ( IOC ), headquartered at Lausanne, Switzerland on Friday.

Keywords: MUMBAI, Nita Ambani, Founder and Chairperson of Reliance Foundation, Nominated, Candidate, New member, Pending, Election, International Olympic Committee (IOC), Headquartered, Lausanne, Switzerland

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia