അര്‍ജുന അവാര്‍ഡ് രഞ്ജിത് മഹേശ്വരിക്കില്ല: കായിക മന്ത്രാലയം

 


ന്യൂഡല്‍ഹി: രഞ്ജിത് മഹേശ്വരിക്ക് അവാര്‍ഡ് നല്‍കില്ലെന്ന നിലപാടിൽ കായിക മന്ത്രാലയം. നേരത്തെ അര്‍ജുന അവാര്‍ഡിന് രഞ്ജിത് മഹേശ്വരിയെ കായിക മന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതിനാലാണ്  രഞ്ജിതിനെ അവാര്‍ഡിന് പരിഗണിക്കാനാവില്ലെന്ന് കേന്ദ്ര കായികമന്ത്രാലയം വ്യക്തമാക്കിയത്.

കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയെട്ടാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക് മീറ്റില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നു എന്ന റിപ്പോര്‍ട്ടാണ് വിവാദമായത്. ഉത്തേജകമരുന്ന് ആരോപണത്തിന്‍മേല്‍ രഞ്ജിത് മഹേശ്വരിക്ക് നല്‍കേണ്ടിയിരുന്ന അര്‍ജുന അവാര്‍ഡ് മരവിപ്പിക്കുകയായിരുന്നു. ഉത്തേജകമരുന്ന് വിവാദത്തില്‍പ്പെടുന്നവര്‍ക്ക് അര്‍ജുന അവാര്‍ഡ് നല്‍കരുതെന്ന് അവാര്‍ഡിന്റെ നിയമത്തില്‍ അനുശാസിക്കുന്നുണ്ട്.

എന്നാല്‍ രഞ്ജിത്ത് കുറ്റക്കാരനല്ലെന്ന് കാണിച്ച് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയും അത്‌ലറ്റിക് ഫെഡറേഷനും കായികമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രഞ്ജിത് അര്‍ജുന അവാര്‍ഡിന് യോഗ്യനായതുകൊണ്ടാണ് അദ്ദേഹത്തെ നോമിനേറ്റ് ചെയ്തതെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ കായികമന്ത്രാലയത്തെ അറിയിച്ചിരുന്നു.
അര്‍ജുന അവാര്‍ഡ് രഞ്ജിത് മഹേശ്വരിക്കില്ല: കായിക മന്ത്രാലയം

എന്നാല്‍ ഉത്തേജക മരുന്നുവിവാദത്തില്‍ രഞ്ജിത് അകപ്പെട്ടു എന്ന് കാണിച്ച് അവസാന നിമിഷം അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന് കായികമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. രഞ്ജിത് മഹേശ്വരിയുടെ പ്രതികരണം ഉത്തേരേന്ത്യന്‍ ലോബിയാണ് ഈ വിവാദത്തിന് പിന്നിലെന്നായിരുന്നു.

Keywords: Kerala, New Delhi, Arjuna award, Renjith Maheswari, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia