ടെനിസ് താരം നൊവാക് ജോകോവിചിന്റെ വിസ 2-ാം തവണയും റദ്ദാക്കി ഓസ്‌ട്രേലിയ; 3 വര്‍ഷത്തേക്ക് പ്രവേശനവിലക്കും
Jan 14, 2022, 15:59 IST
കാന്‍ബെറ: (www.kvartha.com 14.01.2022) ലോക ഒന്നാം നമ്പര്‍ ടെനിസ് താരം നൊവാക് ജോകോവിചിന്റെ വിസ രണ്ടാം തവണയും റദ്ദാക്കി ഓസ്‌ട്രേലിയ. ഓസ്ട്രേലിയന്‍ കുടിയേറ്റ വകുപ്പ് മന്ത്രി അലക്‌സ് ഹോകിന്റെയാണ് നടപടി. താരം ഉടന്‍ ഓസ്‌ട്രേലിയ വിടണം. മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും വിലക്കി.
പൊതുതാല്‍പര്യം കണക്കിലെടുത്താണ് തീരുമാനം എന്ന് ഓസ്‌ട്രേലിയന്‍ സര്‍കാര്‍ വ്യക്തമാക്കി. എന്നാല്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ക്ക് അപീല്‍ നല്‍കുമെന്ന് ജോകോ അറിയിച്ചു. ഇതോടെ താരത്തിന് ഓസ്ട്രേലിയന്‍ ഓപെണ്‍ ടൂര്‍ണമെന്റ് കളിക്കാനാകില്ല. തിങ്കളാഴ്ച മുതലാണ് ഓസ്ട്രേലിയന്‍ ഓപെണ്‍.
വിസയ്ക്കായി സമര്‍പിച്ച യാത്രാ രേഖയില്‍ പിഴവ് സംഭവിച്ചൂവെന്ന് ജോകോവിച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓസ്‌ട്രേലിയയിലേക്ക് യാത്രതിരിക്കും മുന്‍പ് സ്‌പെയിനില്‍ പോയ കാര്യം താരം മറച്ചുവച്ചിരുന്നു.
നേരത്തെ കോടതി വിധിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ ഓപെണ്‍ കോര്‍ടില്‍ ജോകോവിച് പരിശീലനം തുടങ്ങിയിരുന്നു. ടൂര്‍ണമെന്റില്‍ ജോകോവിചിനെ ടോപ് സീഡായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
കോവിഡ് വാക്സിന്‍ എടുക്കാതെ ഓസ്‌ട്രേലിയന്‍ ഓപെണിനെത്തിയ ജോകോവിചിന്റെ വിസ ആദ്യം റദ്ദാക്കിയ നടപടി മെല്‍ബണ്‍ കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ജോകോ കോടതിയിലെ നിയമപോരാട്ടം ജയിച്ചതിലൂടെയാണ് ഓസ്‌ട്രേലിയന്‍ ഓപെണില്‍ കിരീടം നിലനിര്‍ത്താന്‍ അവകാശം നേടിയെടുത്തത്. ഇതിന് പിന്നാലെയാണ് വീണ്ടും വിസ റദ്ദാക്കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഓസ്‌ട്രേലിയന്‍ സര്‍കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
Keywords: News, World, International, Australia, Sports, Player, Tennis, Novak Djokovic, Ban, Novak Djokovic's Visa Cancelled By Australia For Second Time, Faces 3-Year Ban#BREAKING The Government will cancel the visa of @DjokerNole says Immigration Minister @AlexHawkeMP #AusOpen #auspol pic.twitter.com/8kMpQ4bmLy
— Political Alert (@political_alert) January 14, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.