വിജയകുമാറിനും യോഗേശ്വറിനും ഖേല്‍രത്‌ന

 


വിജയകുമാറിനും യോഗേശ്വറിനും ഖേല്‍രത്‌ന
ന്യൂഡല്‍ഹി:  ലണ്ടന്‍ ഒളിംപിക്‌സില്‍ഇന്ത്യയുടെ അഭിമാനം കാത്ത ഷൂട്ടിഗ് താരം വിജയകുമാറിനും ഗുസ്തി താരം യോഗേശ്വര്‍ ദത്തിനും ഈ വര്‍ഷത്തെ ഖേല്‍രത്‌ന അവാര്‍ഡ്. വിജയകുമാര്‍ വെള്ളി മെഡലും യോഗേശ്വര്‍ വെങ്കല മെഡലുമാണ് നേടിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയ യുവരാജ് സിംഗ്, മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കല്‍, ബാഡ്മിന്റണ്‍ താരം  അശ്വനി പൊന്നപ്പ, അമ്പെയ്ത്ത് താരം ദീപികാ കുമാരി, സുധാ സിംഗ് എന്നിവരടക്കം 25 പേര്‍ക്ക് അര്‍ജ്ജുന അവാര്‍ഡ് ലഭിക്കും.

ഏതന്‍സ് ഒളിംപിക്‌സിലെ വെളളിമെഡല്‍ ജേതാവായ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമിതിയാണു പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. രാഹുല്‍ ദ്രാവിഡ്, വികാസ് കൃഷ്ണന്‍, സന്ദീപ് സിങ്, ജ്വാല ഗുട്ട, സന്ദീപ്, രഞ്ജന്‍ സോധി, സോംദേവ് ദേവ്‌വര്‍മന്‍,  പി. കശ്യപ്, സോണിയ ചാനു, കവിതാ റാവത്  എന്നിവരാണു ഖേല്‍രത്‌ന പട്ടികയില്‍ ഉണ്ടായിരുന്നത്. കേന്ദ്ര കായികമന്ത്രി അജയ് മാക്കന്റെ നിര്‍ദേശപ്രകാരമാണ് വിജയ്കുമാറിനേയും യോഗേശ്വര്‍ദത്തിനേയും അവസാന നിമിഷം പരിഗണിച്ചത്.

SUMMARY:  Olympic heroes, shooter Vijay Kumar and wrestler Yogeshwar Dutt were on Saturday jointly recommended for the prestigious Rajiv Gandhi Khel Ratna award, the country's highest sporting honour.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia