ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം അവഗണിക്കുന്നുവോ?; പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആര്‍ ശ്രീജേഷ്

 


ന്യൂഡെൽഹി: (www.kvartha.com 10.08.2021) പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ടോക്യോ ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇൻഡ്യന്‍ പുരുഷ ഹോകി ടീമംഗം പി ആര്‍ ശ്രീജേഷ്. ഒളിംപി‌ക്‌സിലെ വെങ്കല മെഡൽ നേട്ടം കേരളത്തിൽ ഹോകിക്ക് ഉണർവേകുമെന്നും, സ്‌കൂളുകളിൽ ഹോകിയുടെ പ്രചാരണത്തിനായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറ‍ഞ്ഞു.

അതേസമയം ന്യൂഡെൽഹിയിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ശ്രീജേഷ് നാട്ടിലെത്തും. ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കുന്നത് വൈകുന്നത് വലിയ വിമര്‍ശനമാണ് നേരിടുന്നത്. ഒളിംപിക്‌സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായാണ് ആരോപണം.

ഒളിംപിക്‌സ് മെഡല്‍ നേടിയിട്ടും കേരളം അവഗണിക്കുന്നുവോ?; പാരിതോഷിക വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് പി ആര്‍ ശ്രീജേഷ്

കൂടാതെ ശ്രീജേഷിന് ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോകി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം.

കായിക മന്ത്രി വി അബ്‌ദുർ റഹ്‌മാന്‍ നേരിട്ടെത്തും. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.

Keywords:  News, New Delhi, Kerala, State, Tokyo-Olympics-2021, Sports, Olympics medal winner, PR Sreejesh, Olympics medal winner PR Sreejesh says he will not comment on prize controversy.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia