Marriage | ട്വന്റി20 ലോക കപ്: ഇന്‍ഡ്യയെ പരാജയപ്പെടുത്തിയാല്‍ സിംബാബ്‌വെ പൗരനെ വിവാഹം കഴിക്കുമെന്ന് പാക് നടി
Nov 3, 2022, 19:18 IST
ഇസ്ലാമബാദ്: (www.kvartha.com) ട്വന്റി20 ലോക കപ് സൂപര്‍ 12 റൗന്‍ഡില്‍ സിംബാബ് വെ ഇന്‍ഡ്യയെ 'അദ്ഭുതകരമായി' പരാജയപ്പെടുത്തിയാല്‍ സിംബാബ് വെ പൗരനായ ഒരാളെ വിവാഹം കഴിക്കുമെന്ന് പ്രഖ്യാപിച്ച് പാക് നടി. ട്വിറ്ററിലൂടെയാണ് സെഹാര്‍ ഷിന്‍വാരി എന്ന നടിയുടെ പ്രഖ്യാപനം.
നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ട്വന്റി20 മത്സരത്തില്‍ തോറ്റപ്പോള്‍ ഇന്‍ഡ്യയ്‌ക്കെതിരെ വിമര്‍ശനവുമായി പാക് നടി ട്വീറ്റ് ചെയ്തിരുന്നു. ട്വന്റി20 ലോക കപിലെ സൂപര്‍ 12 റൗന്‍ഡ് മത്സരത്തില്‍ പാകിസ്താനെ സിംബാബ് വെ ഒരു റണിനു തോല്‍പിച്ചിരുന്നു.
നിരവധി പേരാണ് നടിയുടെ ട്വീറ്റിനു ലൈകും റീട്വീറ്റുമായെത്തുന്നത്. ലോക കപില്‍ ഇന്‍ഡ്യ - ബംഗ്ലാദേശ് മത്സരം നടക്കുന്നതിനിടെ ബംഗ്ലാദേശ് ജയിക്കുമെന്ന് നടി പല തവണ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ ഇന്‍ഡ്യ അഞ്ചു റണ്‍സിനു വിജയിച്ചു. ഇതോടെ നടിക്ക് നേരെ സമൂഹമാധ്യമത്തില്‍ രൂക്ഷമായ പരിഹാസമാണ് ഉയര്‍ന്നത്. നവംബര്‍ ആറ് ഞായറാഴ്ചയാണ് ഇന്‍ഡ്യ സിംബാബ് വെ പോരാട്ടം.
നേരത്തേ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒരു ട്വന്റി20 മത്സരത്തില്‍ തോറ്റപ്പോള്‍ ഇന്‍ഡ്യയ്‌ക്കെതിരെ വിമര്‍ശനവുമായി പാക് നടി ട്വീറ്റ് ചെയ്തിരുന്നു. ട്വന്റി20 ലോക കപിലെ സൂപര്‍ 12 റൗന്‍ഡ് മത്സരത്തില്‍ പാകിസ്താനെ സിംബാബ് വെ ഒരു റണിനു തോല്‍പിച്ചിരുന്നു.
Keywords: Pak Actor Says 'Will Marry Zimbabwean Guy' If They Beat India In T20 World Cup, Islamabad, News, Sports, Marriage, Twiter, Actress, Cricket, World.I'll marry a Zimbabwean guy, if their team miraculously beats India in next match 🙂
— Sehar Shinwari (@SeharShinwari) November 3, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.