Fakhar Zaman | ടി-20 ലോകകപ്: പരുക്ക് കാരണം ഫഖര്‍ സമാന് പുറത്തായി; ദക്ഷിണാഫ്രികയ്ക്കെതിരെ കളിയ്ക്കില്ല
Nov 3, 2022, 15:29 IST
കാന്‍ബെറ: (www.kvartha.com) ദക്ഷിണാഫ്രികയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി പാകിസ്താന് തിരിച്ചടിയായി ഫഖര്‍ സമാന് പരുക്ക്. താരം ലോകകപില്‍ നിന്ന് പുറത്തായതോടെ ഫഖര്‍ സമാന് പകരക്കാരനായി മുഹമ്മദ് ഹാരിസിനെ പാകിസ്താന് തിരഞ്ഞെടുത്തു. ദക്ഷിണാഫ്രികയ്ക്കെതിരെ ടീമിനൊപ്പം ഹാരിസ് കളിക്കും.
സൂപര്‍ 12ലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സമാന് കളിച്ചിരുന്നില്ല. നെതര്‍ലന്‍ഡ്സിനെതിരെ കളത്തിലിറങ്ങിയ താരം 20 റണ്‍സ് നേടി പുറത്തായി. വീണ്ടും പരുക്കേറ്റതോടെയാണ് സമാന് പുറത്തായത്. പരുക്കേറ്റ് പുറത്തായിരുന്ന സമാനെ അവസാന നിമിഷമാണ് ലോകകപ് ടീമില്‍ ഉള്‍പെടുത്തിയത്.
ദക്ഷിണാഫ്രികന്‍ ടീമില്‍ മികച്ച ഫോമിലുള്ള ഡേവിഡ് മിലര്‍ പരുക്കേറ്റ് വ്യാഴാഴ്ചത്തെ കളിയില്‍ നിന്ന് പുറത്തായി. ഹെന്റിച് ക്ലാസന് ആണ് പകരം കളിക്കുക.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.