കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി അബ്ദുല്‍ സലാം പി ബി തെരഞ്ഞെടുക്കപ്പെട്ടു
Nov 17, 2019, 20:41 IST
കോഴിക്കോട്: (www.kvartha.com 17.11.2019) കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റായി അബ്ദുല്‍ സലാം പി ബി തെരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് നായന്മാര്മൂല സ്വദേശിയായ പി ബി അബ്ദുല്‍ സലാം മുന്‍ മഞ്ചേശ്വരം എംഎല്‍എ പരേതനായ പി ബി അബ്ദുര്‍ റസാഖിന്റെ മകനാണ്. പരേതരായ പി ബി അബ്ദുല്ലക്കുഞ്ഞി - മറിയുമ്മ ദമ്പതികളുടെ മകനാണ്.
ഗള്‍ഫ് മലയാളികള്‍ക്കിടയിലും മലബാര്‍ മേഖലയിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കിടയിലും ധാരാളം സുഹൃത്ത് ബന്ധങ്ങളുള്ള അബ്ദുല്‍ സലാം മംഗളൂരു യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ ശേഷം വ്യാപാര സാമൂഹിക കായിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. ഫുട്ബോള്‍, ക്രിക്കറ്റ് എന്നീ കായിക മേഖലകളില്‍ കൂടി നിറസാന്നിധ്യമാണ് അബ്ദുല്‍ സലാം.
ഞായറാഴ്ച കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം ഓഫീസില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധിയും കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റുമായ രാജഗോപാല്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
വരും തലമുറയെ ഒരുക്കുന്നതിനും മെരുക്കുന്നതിനും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന കേരള റോളര്‍ സ്കേറ്റിംഗ് അസോസിയേഷന്, പുതിയ വര്‍ഷത്തില്‍ അബ്ദുല്‍ സലാമിന്റെ നേതൃത്വത്തില്‍കൂടുതല്‍ കര്‍മ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Keywords: Kerala, Kozhikode, News, Sports, PB Abdul Salam elected as Kerala Roller skating association state president

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.