'ഓരോ ഇന്‍ഡ്യക്കാരന്റെയും ഓര്‍മയില്‍ പതിഞ്ഞ ദിവസം'; വെങ്കല മെഡല്‍ ഇന്‍ഡ്യയിലേക്ക് എത്തിച്ച പുരുഷ ഹോകി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും
Historic! A day that will be etched in the memory of every Indian.
— Narendra Modi (@narendramodi) August 5, 2021
Congratulations to our Men’s Hockey Team for bringing home the Bronze. With this feat, they have captured the imagination of the entire nation, especially our youth. India is proud of our Hockey team. 🏑
ചരിത്ര വിജയത്തില്‍ ഇന്‍ഡ്യന്‍ ഹോകി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരള കായിക മന്ത്രി വി അബ്ദുറഹ് മാനും അഭിനന്ദിച്ചു. മികച്ച പോരാട്ട വീര്യമാണ് ഇന്‍ഡ്യന്‍ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Congratulations to Indian men's hockey team for their historic victory. @16Sreejesh has displayed inimitable leadership and the entire team has fought with remarkable fighting spirit. By winning the bronze medal, you have made every Indian proud. #Tokyo2020 pic.twitter.com/pKtCvp3lZk
— Pinarayi Vijayan (@vijayanpinarayi) August 5, 2021
നാലിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇന്‍ഡ്യ ചരിത്ര വിജയം കൈകളിലാക്കിയത്. ഒരുവേള 1-3ന് പിന്നിട്ടുനിന്ന ശേഷം അതിശക്തമായ തിരിച്ചുവരവില്‍ ജയിച്ചുകയറുകയായിരുന്നു നീലപ്പട. മലയാളി ഗോളി പി ആര്‍ ശ്രീജേഷിന്റെ മിന്നും സേവുകള്‍ ഇന്‍ഡ്യന്‍ ജയത്തില്‍ നിര്‍ണായകമായി. ആദ്യ ക്വാര്‍ടറില്‍ തിമൂറിലൂടെ ജര്‍മനി ലീഡെടുത്തിരുന്നപ്പോള്‍ രണ്ടാം ക്വാര്‍ടറിന്റെ തുടക്കത്തില്‍ സിമ്രന്‍ജീത് ഇന്‍ഡ്യയെ ഒപ്പമെത്തിച്ചു. വൈകാതെ വില്ലെന്‍ ജര്‍മനിക്ക് വീണ്ടും മുന്‍തൂക്കം നല്‍കി.
പിന്നാലെ ഫര്‍കിലൂടെ ജര്‍മനി 3-1ന്റെ വ്യക്തമായ ആധിപത്യം നേടുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം ഇന്‍ഡ്യ ഇരട്ട ഗോളുമായി തിരിച്ചെത്തി. റീബൗണ്ടില്‍ നിന്ന് ഹര്‍ദിക് മത്സരത്തില്‍ ഇന്‍ഡ്യയുടെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഹര്‍മന്‍പ്രീതാണ് മൂന്നാം ഗോളുമായി ഇന്‍ഡ്യയെ ഒപ്പമെത്തിച്ചു. ഇതോടെ സ്‌കോര്‍ 3-3. ടൂര്‍ണമെന്റില്‍ ഹര്‍മന്‍പ്രീതിന്റെ ആറാം ഗോള്‍ കൂടിയാണിത്. മൂന്നാം ക്വാര്‍ടറിലും ഇന്‍ഡ്യ അതിശക്തമായ തിരിച്ചുവരവ് തുടര്‍ന്നതോടെ ഗോള്‍മഴയായി. രൂപീന്ദറും സിമ്രന്‍ജിതും ലക്ഷ്യം കണ്ടപ്പോള്‍ ഇന്‍ഡ്യ 5-3ന്റെ ലീഡ് സ്വന്തമാക്കി.
Keywords: News, New Delhi, National, Prime Minister, PM, Narendra Modi, Sports, Tokyo-Olympics-2021, PM Wishes Men's Hockey Team Luck For Bronze Match