23 വയസുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍; പൊലീസ് അന്വേഷണം ഉര്‍ജിതം
May 6, 2021, 09:25 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.05.2021) 23 വയസുകാരനായ മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്റെ കൊലപാതകക്കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ ഒളിവില്‍. പൊലീസ് അന്വേഷണം ഉര്‍ജിതം. മുന്‍ ജൂനിയര്‍ ദേശീയ ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതക കേസിലാണ് സുശീല്‍ കുമാറിനെതിരെ അന്വേഷണം നടക്കുന്നത്.
ഗുസ്തി താരങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് എഫ് ഐ ആര്‍. സംഘര്‍ഷ സ്ഥലത്ത് നിന്ന് ഒരു തോക്ക് കണ്ടെടുത്തു. ഗുസ്തിയില്‍ രണ്ടുതവണ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരമാണ് സുശീല്‍കുമാര്‍. വീട്ടില്‍ അന്വേഷണം നടത്തിയെങ്കിലും സുശീല്‍ കുമാറിനെ കണ്ടെത്താനായില്ലെന്ന് ഡെല്‍ഹി പൊലീസ് പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.