ഒറ്റ അര്‍ധസെഞ്ചുറി പോലും പിറക്കാത്ത മത്സരത്തില്‍ സഞ്ജു സാംസണിന്റെയും പൃഥ്വി ഷായുടെയും മികവില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം

 


ലിങ്കണ്‍ (ന്യൂസീലന്‍ഡ്): (www.kvartha.com 22/01/2020) ന്യൂസിലാന്‍ഡ് എ ടീമിനെതിരെ നടക്കുന്ന അനൗദ്യോഗിക ഏകദിനത്തില്‍ ഇന്ത്യ എ യ്ക്ക് അഞ്ചുവിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്‍ഡ് എ 48.3 ഓവറില്‍ 230 റണ്‍സിന് എല്ലാവരും പുറത്തായി. 29.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.

ഒറ്റ അര്‍ധസെഞ്ചുറി പോലും പിറക്കാത്ത മത്സരത്തില്‍ സഞ്ജു സാംസണിന്റെയും പൃഥ്വി ഷായുടെയും മികവിലാണ് ഇന്ത്യ എ ലക്ഷ്യം കണ്ടത്. ഓപ്പണര്‍ പൃഥ്വി ഷാ 35 പന്തില്‍ 48 റണ്‍സെടുത്തു. മൂന്ന് സിക്സും അഞ്ചും ഫോറും നേടി. സഞ്ജു സാംസണ്‍ 21 പന്തില്‍ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 39 റണ്‍സടിച്ചു. സൂര്യകുമാര്‍ യാദവ് (19 പന്തില്‍ 35), മായങ്ക് അഗര്‍വാള്‍ (29 പന്തില്‍ 29) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. 6.3 ഓവറില്‍ 33 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഖലീല്‍ അഹ് മദും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റുവീതം വീഴ്ത്തി.

ഉജ്ജ്വലഫോമിലുള്ള ഓപ്പണര്‍ പൃഥ്വി ഷായും മലയാളി താരം സഞ്ജു സാംസണും ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. പരിക്കേറ്റ ശിഖര്‍ ധവാന് പകരമാണ് സഞ്ജു ട്വന്റി 20 ടീമിലും പൃഥ്വി ഷാ ഏകദിന ടീമിലും ഇടംപിടിച്ചത്. കഴിഞ്ഞ പരിശീലനമത്സരത്തില്‍ പൃത്വി ഷാ 100 പന്തില്‍ 150 റണ്‍സെടുത്തിരുന്നു.

ജയത്തോടെ ഇന്ത്യ എ മൂന്ന് മത്സര പരമ്പരയില്‍ 1-0 ന് ലീഡ് നേടി. രണ്ടാം ഏകദിനം വെള്ളിയാഴ്ചയും അവസാന മത്സരം ഞായറാഴ്ചയും നടക്കും.

ഒറ്റ അര്‍ധസെഞ്ചുറി പോലും പിറക്കാത്ത മത്സരത്തില്‍ സഞ്ജു സാംസണിന്റെയും പൃഥ്വി ഷായുടെയും മികവില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ജയം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  New Zealand, World, India, Cricket, Sports, Sanju Samson, Prithvi Shaw, Prithvi Shaw Stars As India A Beat New Zealand A To Take Series Lead 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia