Pro Kabaddi | പ്രോ കബഡി ലീഗ് ഒമ്പതാം പതിപ്പിന് അരങ്ങൊരുങ്ങി: മുന്‍കാല ജേതാക്കളെ പരിചയപ്പെടാം
Oct 5, 2022, 11:50 IST
ബെംഗ്‌ളുറു: (www.kvartha.com) പ്രോ കബഡി ലീഗ് (PKL) ഒമ്പതാം പതിപ്പിന് ഒക്ടോബര്‍ ഏഴ് മുതല്‍ തുടക്കമാവും. ഈ വര്‍ഷത്തെ മത്സരങ്ങള്‍ ബെംഗ്‌ളുറു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടക്കും. ഇതുവരെയുള്ള എട്ട് സീസണുകളില്‍ ആറ് ടീമുകള്‍ കിരീടം നേടിയിട്ടുണ്ട്. മുന്‍കാല ജേതാക്കളെ അറിയാം.
സീസണ്‍ 1: ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സ്
2014-ല്‍ ജയ്പൂര്‍ പിങ്ക് പാന്തേഴ്സാണ് ആദ്യ പ്രോ കബഡി കിരീടം നേടിയത്. പികെഎലിന്റെ ഉദ്ഘാടന മത്സരത്തില്‍ തോറ്റെങ്കിലും, ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് അവരുടെ 14 ലീഗ് ഗെയിമുകളില്‍ 10 എണ്ണവും ജയിച്ച് പികെഎല്‍ സീസണ്‍ ഒന്നിലെ ഏറ്റവും സ്ഥിരതയുള്ള ടീമായി ഉയര്‍ന്നു. ഫൈനലില്‍ യു മുംബയെ 35-24 ന് തോല്‍പ്പിച്ച് ജയ്പൂര്‍ പിങ്ക് പാന്തേഴ്സ് കിരീടം നേടി.
സീസണ്‍ 2: യു മുംബ
പികെഎല്‍ ഉദ്ഘാടന സീസണിലെ റണേഴ്സ് അപായ യു മുംബ രണ്ടാം സീസണില്‍ ശക്തമായ പ്രതിരോധനിരയുമായി ലീഗില്‍ ആധിപത്യം സ്ഥാപിച്ചു. ഫൈനലില്‍ യു മുംബ ബെംഗളൂരു ബുള്‍സിനെ നേരിട്ടു. 36-30ന് മുംബ വിജയിച്ചു.
സീസണ്‍ 3: പട്‌ന പൈറേറ്റ്‌സ്
സീസണ്‍ മൂന്നില്‍ പട്ന പൈറേറ്റ്സ് അവരുടെ ആദ്യ പ്രോ കബഡി കിരീടം. ഫൈനലില്‍ രോഹിത് കുമാര്‍ ഏഴ് പോയിന്റ് നേടിയതോടെ നിലവിലെ ചാമ്പ്യന്മാരായ യു മുംബയെ 31-28 ന് തോല്‍പ്പിച്ച് പട്ന പൈറേറ്റ്സ് കന്നി പികെഎല്‍ കിരീടം നേടി.
സീസണ്‍ 4: പട്‌ന പൈറേറ്റ്‌സ്
പികെഎല്‍ സീസണ്‍ നാലില്‍ പര്‍ദീപ് നര്‍വാള്‍ പട്ന പൈറേറ്റ്സിനെ മറ്റൊരു കിരീടത്തിലേക്ക് നയിച്ചു. ജയ്പൂര്‍ പിങ്ക് പാന്തേഴ്‌സിനെയാണ് പട്ന പൈറേറ്റ്‌സ് ഫൈനലില്‍ നേരിട്ടത്. മത്സരത്തില്‍ 16 പോയിന്റ് നേടിയ പര്‍ദീപ് നര്‍വാളിന്റെ മികവില്‍ 37-29 എന്ന സ്‌കോറോടെ പട്ന രണ്ടാം കിരീടം സ്വന്തമാക്കി.
സീസണ്‍ 5: പട്‌ന പൈറേറ്റ്‌സ്
സീസണ്‍ അഞ്ചില്‍ പ്രോ കബഡിയിലേക്ക് നാല് പുതിയ ടീമുകളെ ഉള്‍പ്പെടുത്തിയെങ്കിലും പട്ന പൈറേറ്റ്സ് ഹാട്രിക് കിരീടം നേടി. ഫൈനലില്‍ പട്ന പൈറേറ്റ്സ് 55-38 ന് ഗുജറാത് ജയന്റ്സിനെ പരാജയപ്പെടുത്തി.
സീസണ്‍ 6: ബെംഗ്‌ളൂരു ബുള്‍സ്
ക്യാപ്റ്റന്‍ രോഹിത് കുമാറിന്റെ നേതൃത്വത്തില്‍ ബെംഗ്‌ളുരു ബുള്‍സ് കിരീടം നേടി. ബെംഗ്‌ളുരു ബുള്‍സും ഗുജറാത് ഫോര്‍ച്യൂണ്‍ ജയന്റ്‌സും തമ്മിലായിരുന്നു ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 38-33 എന്ന സ്‌കോറിന് തോല്‍പിച്ച് ബെംഗളൂരു ബുള്‍സ് തങ്ങളുടെ കന്നി പികെഎല്‍ കിരീടം ഉയര്‍ത്തി.
സീസണ്‍ 7: ബംഗാള്‍ വാരിയേഴ്‌സ്
ബംഗാള്‍ വാരിയേഴ്‌സിന്റെ കൂട്ടായ പരിശ്രമം മൂലം സീസണ്‍ കീഴില്‍ അവര്‍ ആദ്യമായി ചാമ്പ്യന്മാരായി. ബംഗാള്‍ വാരിയേഴ്സ് ദബാംഗ് ഡെല്‍ഹി കെസിയെ ഫൈനലില്‍ 39-34 എന്ന സ്‌കോറിനാണ് തോല്‍പിച്ചത്.
സീസണ്‍ 8: ദബാംഗ് ഡെല്‍ഹി കെസി
ദബാംഗ് ഡെല്‍ഹി കെസി, പട്ന പൈറേറ്റ്സിനെ 37-36 എന്ന സ്‌കോറിന് തോല്‍പിച്ച് ലീഗ് ചരിത്രത്തില്‍ കിരീടം നേടുന്ന ആറാമത്തെ ടീമായി. സീസണ്‍ എട്ടില്‍ തങ്ങളുടെ കന്നി ട്രോഫി സ്വന്തമാക്കി.

Keywords: Latest-News, National, Top-Headlines, Pro-Kabaddi-League, Kabaddi, Sports, Winner, Champions League, Pro Kabaddi winners: Know the list of champions.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.