Fire | ഐ എസ് എല്‍ ക്രികറ്റിനിടെ ഫ്‌ലഡ് ലൈറ്റുകളില്‍ തീപ്പിടിച്ചു; പടര്‍ന്നത് ഉദ്ഘാടന ചടങ്ങിനിടെ നടന്ന വെടിക്കെട്ടിനിടയില്‍; വീഡിയോ

 



ഇസ്ലാമബാദ്: (www.kvartha.com) പാകിസ്താന്‍ സൂപര്‍ ലീഗിന്റെ ക്രികറ്റിനിടെ ഫ്‌ലഡ് ലൈറ്റുകളില്‍ തീപ്പിടിച്ചു. ഉദ്ഘാടന ചടങ്ങിനിടയില്‍ വെടിക്കെട്ട് നടക്കുമ്പോഴാണ് ലൈറ്റിലേക്ക് തീപടര്‍ന്നതെന്നാണ് വിവരം. ഫ്‌ലഡ് ലൈറ്റില്‍ തീപ്പടരുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

കളിയുടെ ടോസിന് മുന്‍പ് തന്നെ ലൈറ്റിലെ തീ ശ്രദ്ധയില്‍പെട്ടതിനാല്‍ വന്‍ ദുരന്തമാണ് ഇല്ലാതായത്. അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥരെത്തിയാണ് തീ കെടുത്തിയത്. തുടര്‍ന്ന് ഫ്‌ലഡ് ലൈറ്റും ശരിയാക്കിയ ശേഷമാണ് കളി തുടങ്ങിയത്. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായി വിവരമില്ല. 

Fire | ഐ എസ് എല്‍ ക്രികറ്റിനിടെ ഫ്‌ലഡ് ലൈറ്റുകളില്‍ തീപ്പിടിച്ചു; പടര്‍ന്നത് ഉദ്ഘാടന ചടങ്ങിനിടെ നടന്ന വെടിക്കെട്ടിനിടയില്‍; വീഡിയോ


ഇതോടെ ഉദ്ഘാടന മത്സരം തുടങ്ങിയത് അരമണിക്കൂര്‍ വൈകി. സ്റ്റേഡിയത്തിലെ ഫ്‌ലഡ് ലൈറ്റുകളിലൊന്നിന് തീപ്പിടിച്ചതോടെ മുള്‍ടാന്‍ സുല്‍ത്വാന്‍സും ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും തമ്മിലുള്ള പോരാട്ടമാണ് വൈകി തുടങ്ങിയത്. മത്സരത്തില്‍ മുള്‍ടാന്‍ സുല്‍ത്വാന്‍സിനെ ലാഹോര്‍ ടീം പരാജയപ്പെടുത്തി. 

മത്സരത്തില്‍ ടോസ് നേടിയ മുള്‍ടാന്‍ ലാഹോറിനെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആറ് വികറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് ലാഹോര്‍ നേടിയത്. ആറ് വികറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുക്കാനാണ് മുള്‍ടാന്‍ സുല്‍ത്വാന്‍സിന് സാധിച്ചത്. ഇതോടെ ലാഹോറിന്റെ ജയം ഒരു റണ്‍സിനായി.

Keywords:  News,international,Islamabad,Pakistan,Cricket,Sports,Fire,Top-Headlines,Latest-News,Video,Social-Media, PSL 2023: Curtain raiser witnesses delayed start after floodlights catch fire
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia