Singapore Open | സിംഗപൂർ ഓപൺ: പിവി സിന്ധുവും എച് എസ് പ്രണോയിയും ക്വാർടറിൽ കടന്നു

 


സിംഗപൂർ: (www.kvartha.com) രണ്ട് തവണ ഒളിംപിക്‌സ് മെഡൽ ജേതാവായ പിവി സിന്ധുവും ഫോമിലുള്ള എച് എസ് പ്രണോയിയും സിംഗപൂർ ഓപൻ സൂപർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർടർ ഫൈനലിൽ കടന്നു. വിയറ്റ്നാമിന്റെ ലോക 59-ാം നമ്പർ താരം തുയ് ലിൻ എൻഗുയെനിനെ 19-21, 21-19, 21-18 എന്ന സ്‌കോറിനാണ് മൂന്നാം സീഡ് സിന്ധു പരാജയപ്പെടുത്തിയത്. ഇനി ചൈനയുടെ ഹാൻ യിയെ നേരിടും.
  
Singapore Open | സിംഗപൂർ ഓപൺ: പിവി സിന്ധുവും എച് എസ് പ്രണോയിയും ക്വാർടറിൽ കടന്നു


ലോക റാങ്കിങ്ങിൽ 19-ാം സ്ഥാനത്തുള്ള പ്രണോയ് ഒരു മണിക്കൂർ ഒമ്പത് മിനിറ്റ് മത്സരത്തിൽ ലോക നാലാം നമ്പർ താരവും ചൈനീസ് തായ്‌പേയിയുടെ മൂന്നാം സീഡുമായ ചൗ ടിയെൻ ചെനിനെതിരെ മൂന്നാഴ്ചയ്ക്കിടെ രണ്ടാം ജയം നേടി. 14-21, 22-20, 21-18 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. 29 കാരനായ ഇൻഡ്യൻ താരം ജപാന്റെ കൊടൈ നരോകയെയാണ് അടുത്തതായി നേരിടുക.

മറുവശത്ത്, മിഥുൻ മഞ്ജുനാഥ്, അയർലൻഡിന്റെ നാറ്റ് എൻഗുയനോട് 10-21, 21-18, 16-21 എന്ന സ്‌കോറിന് പരാജയപ്പെട്ടു. തായ്‌ലൻഡിന്റെ ബുസാനൻ ഒങ്‌ബമ്രുങ്‌ഫാനെ പരാജയപ്പെടുത്തിയ അഷ്മിത ചാലിഹ, ചൈനയുടെ ഹാൻ യുവിനോട് 9-21, 13-21 എന്ന സ്‌കോറിന് തോറ്റതോടെ ടൂർണമെന്റിൽ മുന്നേറാനായില്ല.

Keywords:  Singapore, News, Top-Headlines, Sports, Badminton, Badminton Championship, China, India, Singapore-Open, Thailand, PV Sindhu, HS Prannoy advance to quarterfinals of Singapore Open.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia