റാഫേൽ നദാൽ വിംബിൾഡൺ നിന്ന് പിൻമാറി

 


ലണ്ടൻ: (www.kvartha.com 11.06.2016) മുൻ ചാമ്പ്യൻ റാഫേൽ നദാൽ വിംബിൾഡൺ ടെന്നിസിൽ നിന്ന് പിൻമാറി. ഫ്രഞ്ച് ഓപ്പണിനിടെ ഏറ്റ പരുക്കിൽ നിന്ന് മോചിതനാവാത്തതിനാലാണ് നദാലിൻറെ പിൻമാറ്റം. ഫേസ്ബുക്കിലൂടെയാണ് നദാൽ പിൻമാറ്റം അറിയിച്ചത്.

ഫ്രഞ്ച്ഓപ്പണിനിടെ നദാലിൻറെ കൈക്കുഴയ്ക്കാണ് പരുക്കേറ്റത്. എല്ലാവർക്കും അറിയാവുന്നതുപോലെ വളരെ കടുത്ത തീരുമാനമാണിത്. വിംബിൾഡണിൽ കളിക്കാനാവില്ലെന്നാണ് ഡോക്ടർമാരുടെ നിർദേശം- 30കാരനായ നദാൽ പറഞ്ഞു.

2008ലും 2010ലും നദാൽ വിംബിൾഡണിൽ കിരീടം നേടിയിരുന്നു. നദാൽ ആകെ പതിനാല് ഗ്രാൻസ്ലാം കിരീടം നേടിയിട്ടുണ്ട്. നേരത്തേ, 2004ലും 2009ലും നദാൽ പരുക്കേറ്റ് വിംബിൾഡണിൽ നിന്ന് പിൻമാറിയിരുന്നു. ജൂൺ 27നാണ് വിംബിൾഡണിന് തുടക്കമാവുക.
റാഫേൽ നദാൽ വിംബിൾഡൺ നിന്ന് പിൻമാറി

SUMMARY: Rafael Nadal will miss Wimbledon after failing to recover from the wrist injury which also forced his early withdrawal from the French Open, the Spanish star announced on his Facebook page.

Keywords: Rafael Nadal, Wimbledon, Failing, Recover, Wrist, Injury, Forced, Withdrawal, French Open, Spanish, Star
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia