ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 59 റണ്‍സിന്റെ ജയം. രാജസ്ഥാന്‍ ഉയര്‍ത്തിയ 196 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ മത്സരം അവസാനിക്കാന്‍ ഒരു പന്ത് ശേഷിക്കവെ 136 റണ്‍സിന് ഓള്‍ ഔട്ടായി.
നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റോയല്‍ ചലഞ്ചേഴ്‌സിന്റെ നാല് വിക്കറ്റുകള്‍ പിഴുത സിദാര്‍ത്ഥ് ത്രിവേദിയുടെ ബോളിംഗ് പ്രകടനമാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്.
പങ്കജ് സിംഗും, അമിത് സിംഗും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 34 റണ്‍സെടുത്ത അഗര്‍വാളും, 22 റണ്‍സെടുത്ത വിരാട് കോഹിലിയുമാണ് റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് 195 എന്ന മികച്ച സ്‌കോര്‍ നേടികൊടുത്തത് 103 റണ്‍സെടുത്ത അജിന്‍ങ്കായ രഹാനയുടെ തകര്‍പ്പന്‍ പ്രകടനമാണ്. 26 പന്തില്‍ 60 റണ്‍സെടുത്ത ഒവൈസ് ഷായും രാജസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
English Summery
Bangalore: Ajinkya Rahane`s spectacular maiden IPL ton powered Rajasthan Royals to an emphatic 59-run win over Royal Challengers Bangalore on their home ground at M Chinnaswamy Stadium, Bangalore on Sunday. Rahane who opened the innings for Rajasthan remained unbeaten on 103 runs which came off just 60 balls.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.