ന്യൂഡല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടിയ സുശീല്‍ കുമാറിന് റെയില്‍വേ 75 ലക്ഷം രൂപ പാരിതോഷികം നല്‍കും. കേന്ദ്രറെയില്‍വേ മന്ത്രി മുകുള്‍ റോയിയാണ് ഇക്കാര്യം അറിയിച്ചത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥനാണ് സുശീല്‍കുമാര്‍.
സുശീല്‍ രാജ്യത്തിന് സന്തോഷകരമായ മെഡല്‍നേട്ടമാണ് ഉണ്ടാക്കിയതെന്നും റെയില്‍വേയുടെ അഭിമാനമുയര്‍ത്തിയതായും മുകുള്‍ റോയ് പറഞ്ഞു. ലോക്‌സഭാ സ്പീക്കര്‍ മീരാകുമാറും സുശീലിനെ അഭിനന്ദിച്ചു. സുശീലിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് നേട്ടത്തിന് പിന്നിലെന്നും കായികരംഗത്തെ യുവതലമുറയെ ഈ നേട്ടം പ്രചോദിപ്പിക്കുമെന്നും മീരാകുമാര്‍ അഭിനന്ദനസന്ദേശത്തില്‍ പറഞ്ഞു.
ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു സുശീലിന്റെ സ്വര്‍ണത്തിളക്കമുളള വെളളി മെഡല്‍. സുശീല്‍ കുമാറായിരുന്നു അവസാന ദിനം ഇന്ത്യയുടെ താരം. ഒളിമ്പിക്ഗുസ്തിയുടെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍, തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ വ്യക്തിഗത മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്നീ റെക്കാഡുകള്‍ സ്വന്തമാക്കിയാണ് സുശീല്‍ ഇന്നലെ വെള്ളി മെഡലില്‍ മുത്തമിട്ടത്. ഈ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളിയാണിത്. ആറാമത്തെ മെഡലും.
SUMMARY: Railways Minister Mukul Roy on Sunday announced a cash award of Rs 75 lakh to Sushil Kumar who won the silver medal in the 66-kg class free style wrestling at the London Olympics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.