രവീന്ദ്ര ജഡേജയുടേയും ഭാര്യയുടേയും സിംഹങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വിവാദത്തില്‍

 


അലഹാബാദ്: (www.kvartha.com 19.06.2016) ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടേയും ഭാര്യയുടേയും സിംഹങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വിവാദമായി. സംഭവത്തില്‍ വനവകുപ്പ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടകാരികളായ ഏഷ്യന്‍ സിംഹങ്ങള്‍ക്കൊപ്പമായിരുന്നു ദമ്പതികളുടെ സെല്‍ഫി.

ഗുജറാത്തിലെ ഗീര്‍ വനത്തില്‍ വിനോദത്തിനെത്തിയതായിരുന്നു ഇരുവരും. ഈ സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഗീര്‍ നാഷണല്‍ പാര്‍ക്കും വന്യമൃഗ സംരക്ഷണ കേന്ദ്രവും സുരക്ഷിത മേഖലയാണെന്നും വാഹനങ്ങളില്‍ നിന്നും താഴെയിറങ്ങാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കിയിട്ടില്ലെന്നും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എപി സിംഗ് പറഞ്ഞു. കാട്ടില്‍ വാഹനത്തില്‍ നിന്നും താഴെയിറങ്ങി ചിത്രമെടുത്ത ദമ്പതികളുടെ നടപടി കുറ്റകരമാണെന്നും അന്വേഷണത്തിന് ശേഷമായിരിക്കും അനന്തര നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു ചിത്രത്തില്‍ ജഡേജയും സിംഹങ്ങളുമാണുള്ളത്. ഫാമിലി ഫോട്ടോ, ഹാവിംഗ് ഗുഡ് ടൈം ഇന്‍ സാസന്‍ (ഗീര്‍) എന്നായിരുന്നു ഇതിന്റെ ക്യാപ്ഷന്‍.

രണ്ടാമത്തെ ചിത്രം സിംഹകൂട്ടത്തെ പശ്ചാത്തലമാക്കി ജഡേജയും ഭാര്യയും ഒരുമിച്ചുള്ളതാണ്. സെല്‍ഫിയെടുക്കുന്നതിനിടയില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ മുന്‍പ് പലരും മരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിയമലംഘനം നടത്തിയ ജഡേജയ്‌ക്കെതിരെ ശക്തമായ നീക്കമുണ്ടാകുമെന്നാണ് സൂചന.
രവീന്ദ്ര ജഡേജയുടേയും ഭാര്യയുടേയും സിംഹങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി വിവാദത്തില്‍

SUMMARY: Forestry officials in western India have ordered an inquiry after cricketer Ravindra Jadeja posted several photos on social media of him and his wife posing with endangered Asiatic lions.

Keywords: Forestry, Western, India, Ordered, Inquiry, Cricketer, Ravindra Jadeja, Posted, Several photos, Social media, Wife, Endangered, Asiatic lions
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia