ക്യാപ്റ്റനായി തുടരും: സോണി ചെറുവത്തൂര്‍

 


ക്യാപ്റ്റനായി തുടരും: സോണി ചെറുവത്തൂര്‍
മലപ്പുറം: കേരളാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുമെന്ന് സോണി ചെറുവത്തൂര്‍. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതായ വാര്‍ത്തകള്‍ സോണി ചെറുവത്തൂര്‍ നിഷേധിച്ചിച്ചു. കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് താന്‍ രണ്ടാഴ്ച വിശ്രമത്തിനായി മാറി നില്‍ക്കുകയാണ്. ത്രിപുരയ്‌ക്കെതിരായ മല്‍സരത്തില്‍ കളിക്കാനാകുമെന്നാണ് പ്രതീക്ഷ. വിശ്രമം ആവശ്യമാണെന്ന് കോച്ചിനോട് പറയുകമാത്രമാണ് ചെയ്തത്. ഇതാണ് ക്യാപ്റ്റന്‍ രാജിവച്ചെന്ന തരത്തില്‍ വാര്‍ത്തയായത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ട സാഹചര്യമില്ല. തന്റെ ആവശ്യം അംഗീകരിച്ച് ടീം മാനേജ്‌മെന്റ് വിശ്രമം അനുവദിച്ചിട്ടുണ്ട്-സോണി പറഞ്ഞു.

രഞ്ജിയിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സോണി ചെറുവത്തൂര്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെന്നായിരുന്നു വാര്‍ത്തകള്‍. സോണിക്ക് പകരം രോഹന്‍ പ്രേമിനെയാണ് പുതിയ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു വാർത്ത.

Key Words: Sony Cheruvathoor, Captain, Renji Trophy, News, Cricket, Team, Injury, Knee, Rest, Tripura, .
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia