ഐപിഎൽ 15-ാം സീസണിൽ രവി ശാസ്ത്രിയും സുരേഷ് റെയ്‌നയും പുതിയ റോളിൽ?

 


മുംബൈ: (www.kvartha.com 16.03.2022) ടീം ഇൻഡ്യയുടെ മുൻ ചീഫ് കോച് രവി ശാസ്ത്രിയും (Ravi Shastri) മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന മുൻ ഓൾറൗൻഡർ സുരേഷ് റെയ്‌നയും (Suresh Raina) ഐപിഎൽ പതിനഞ്ചാം സീസണിൽ (IPL 2022) പുതിയ റോളിലെത്തുമെന്ന് സൂചന. ഈ രണ്ട് മുൻ താരങ്ങളും ഇത്തവണ ഐപിഎലിൽ ഹിന്ദി കമന്ററി ചെയ്യുമെന്നാണ് റിപോർട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗികമായി ഒരു വെളിപ്പെടുത്തലും ഉണ്ടായിട്ടില്ല. ഐ‌പി‌എൽ ബ്രോഡ്‌കാസ്റ്റർ സ്റ്റാർ സ്‌പോർട്‌സും സ്ഥിരീകരണം നൽകിയിട്ടില്ല.
                     
ഐപിഎൽ 15-ാം സീസണിൽ രവി ശാസ്ത്രിയും സുരേഷ് റെയ്‌നയും പുതിയ റോളിൽ?

ഇത്തവണത്തെ ഐപിഎലിൽ റെയ്‌നയുടെ പേരുണ്ടായിരുന്നെകിലും ആരും ഏറ്റെടുത്തില്ല. അതേസമയം ശാസ്ത്രി അടുത്തിടെ അവസാനിച്ച ടി20 ലോകകപ് വരെ ഇൻഡ്യൻ ടീമിന്റെ മുഖ്യ പരിശീലകനായി തുടർന്നു.

ഐപിഎലിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ നാലാമത്തെ താരമാണ് റെയ്‌ന. 205 മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ചുറിയും 39 അർധസെഞ്ചുറിയും ഉൾപെടെ 5528 റൺസ് നേടിയിട്ടുണ്ട്. 25 വികറ്റുകളും സ്വന്തമാക്കി. 1983 ലോകകപ് നേടിയ ടീമിന്റെ ഭാഗമായിരുന്ന രവി ശാസ്ത്രി 2021 ടി20 ലോകകപ് വരെ ടീമിന്റെ മുഖ്യ പരിശീലകനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം കൂടുതലും ഇൻഗ്ലീഷിലാണ് കമന്ററി ചെയ്യുന്നത്. എന്നാൽ ഇത്തവണ അദ്ദേഹം ഹിന്ദിയിൽ തന്റെ ഇന്നിംഗ്സ് ആരംഭിക്കുമോയെന്നാണ് ക്രികറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. സുരേഷ് റെയ്‌ന ഈ രംഗത്ത് ആദ്യമാണ്.

Keywords:  News, World, National, IPL, Cricket, Top-Headlines, Player, Indian Team, Report, Hindi, Sports, Channel, World Cup, Runs, Suresh Raina, Ravi Shastri, IPL 2022, Commentary, Match, Reports: Suresh Raina and Ravi Shastri set to be part of the commentary team for IPL 2022.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia