Ronaldo | ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സഊദി അറേബ്യയിലെ പ്രശസ്ത ക്ലബിലേക്കോ? വൻ തുക വാഗ്ദാനം
Nov 29, 2022, 11:22 IST
റിയാദ്: (www.kvartha.com) ഖത്വർ ഫിഫ ലോകകപിന് തൊട്ടുമുമ്പ്, മാഞ്ചസ്റ്റർ യുണൈറ്റഡുമായി സൂപർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വഴി പിരിഞ്ഞിരുന്നു. ഇതിന് പിന്നാലെ സഊദി അറേബ്യയിലെ പ്രശസ്ത ക്ലബ്ബായ അൽ നാസർ അവരുടെ ക്ലബിൽ ചേരാൻ റൊണാൾഡോയ്ക്ക് വലിയ തുക വാഗ്ദാനം ചെയ്തിരിക്കുകയാണ് ഇപ്പോൾ.
എബിഎസ് സ്‌പോർട്‌സ് റിപോർട് അനുസരിച്ച്, ലോകകപിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 225 മില്യൺ ഡോളറിന് മൂന്ന് വർഷത്തേക്ക് കരാർ അൽ നാസർ വാഗ്ദാനം ചെയ്തിട്ടുണ്ട്, അതായത് പ്രതിവർഷം 75 ദശലക്ഷം ഡോളർ. ഏഷ്യയിലെ ഏറ്റവും മികച്ചതും വിജയകരവുമായ ഫുട്ബോൾ ക്ലബുകളിലൊന്നാണ് അൽ നാസർ എഫ്‌സി. ഈ ക്ലബ് ഇതുവരെ ഒമ്പത് ലീഗ് കിരീടങ്ങൾ നേടിയിട്ടുണ്ട്.
ഈ ലോകകപ് ടൂർണമെന്റിൽ, ഘാനയ്‌ക്കെതിരായ മത്സരത്തിൽ പോർചുഗൽ ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഗോൾ നേടിയിരുന്നു. ഈ ഗോളോടെ ഫിഫ ലോകകപിന്റെ അഞ്ച് സീസണുകളിൽ ഗോൾ നേടുന്ന ആദ്യ ഫുട്ബോൾ താരമായി അദ്ദേഹം മാറി. ഉറുഗ്വയ്ക്കെതിരായ മത്സരത്തിലും റൊണാൾഡോ മികച്ച പ്രകടനം കാഴ്ചവച്ചു. മാത്രമല്ല, അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

Keywords: Ronaldo Receives $225 Million Offer To Join Saudi Giants Al Nassr, News,National,Latest-News,Top-Headlines,Riyadh,international,Sports,Football Player.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.