റഷ്യന്‍ ബോക്സര്‍ എതിരാളിയുടെ ആക്രമണത്തില്‍ റിംഗില്‍ കുഴഞ്ഞുവീണു മരിച്ചു
Dec 9, 2011, 12:48 IST
മോസ്ക്കോ: റഷ്യക്കാരനായ യുവ ബോക്സര്‍ സിമാക്കോവ് (27) മല്‍സരത്തിനിടെ റിംഗില്‍ കുഴഞ്ഞുവീണു. എതിരാളിയുടെ ആക്രമണത്തില്‍ തലയ്ക്ക് ക്ഷതമേറ്റ സിമാക്കോവ് റിംഗില്‍ വച്ചുതന്നെ അബോധാവസ്ഥയിലായി. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. എതിരാളിയായ സെര്‍ജി കൊവളേവിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. 27കാരനായ സിമാക്കോവ് ഇതുവരെ പങ്കെടുത്ത 21 മല്‍സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടിട്ടുള്ളത്. 19 മല്‍സരങ്ങള്‍ വിജയിച്ച സിമാക്കോവിനെതിരെ ആസൂത്രിത ആക്രമണമാണോ നടന്നതെന്നും വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ റഷ്യന്‍ ബോക്സിംഗ് ഫെഡറേഷന് ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.