ബ്ലാസ്റ്റേഴ്‌സിന് ഇതിഹാസ താരത്തിനൊപ്പം ഇനി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളും, പിണറായിയുമായി കൂടിക്കാഴ്ച നടത്തി
Jun 1, 2016, 13:45 IST
തിരുവനന്തപുരം: (www.kvartha.com 01.06.2016) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആരാധകരുടെ ഇഷ്ട ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് പാടെ മുഖം മിനുക്കിയാണ് മൂന്നാം സീസണിനെത്തുന്നത്. നിലവില്‍ ഓഹരിയുടമയായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഇനി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാറുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകളാകും.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍, തെലുങ്ക് സിനിമയിലെ മിന്നും താരങ്ങളായ ചിരഞ്ജീവി, നാഗാര്‍ജ്ജുന, അല്ലു അര്‍ജ്ജുന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദ്, വ്യവസായികളായ പ്രസാദ് ഗ്രൂപ്പ് എന്നിവരാണ് ഇനി കൊമ്പന്മാരുടെ ഉടമകള്‍. ബുധനാഴ്ച തിരുവനന്തപുരത്തെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കായിക മന്ത്രി ഇ പി ജയരാജനും ഒപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഫുട്‌ബോള്‍ അക്കാദമി തുടങ്ങാനും കൂടിക്കാഴ്ചയില്‍ സച്ചിന്‍ സന്നദ്ധത അറിയിച്ചു. ഭാര്യ അഞ്ജലിക്കൊപ്പമായിരുന്നു സച്ചിന്‍ കേരളത്തിലെത്തിയത്.
പുതിയ നിക്ഷേപകരുമായി സച്ചിന് തിരുപ്പതിയില് കൂടിക്കാഴ്ച നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം സീസണിലെ മാറ്റങ്ങളെ കുറിച്ചും സച്ചിന് വെളിപ്പെടുത്തി. ബ്ലാസ്‌റ്റേഴ്‌സില സച്ചിന് 40 ശതമാനം ഓഹരിയാണുള്ളത്. ബാക്കി ഓഹരികള്‍ കൈവശമുണ്ടായിരുന്ന പി വി പി ഗ്രൂപ്പ് ആദ്യ സീസണ് ശേഷം തന്നെ തങ്ങളുടെ ഓഹരികള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഒഴിവുവരുന്ന 60 ശതമാനം ഓഹരികളാണ് താരങ്ങള്‍ വാങ്ങുക.
ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന് മികച്ച ഫുട്‌ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കാന്‍ വേണ്ടി സമഗ്രമായ പദ്ധതി രൂപം നല്‍കിയിട്ടുള്ളതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിനു പിന്തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിന് വേണ്ടി സച്ചിന്റെ നേതൃത്വത്തില്‍ റസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ച് വര്‍ഷം കൊണ്ട് രാജ്യാന്തര നിലവാരത്തിലുള്ള 100 ഫുട്‌ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കാനാണ് അക്കാദമി കൊണ്ട് ലക്ഷ്യമിടുന്നത്. കേരളത്തിലെ കായിക മേഖല അടുത്ത അഞ്ച് വര്‍ഷം എങ്ങനെയായിരിക്കണമെന്ന ബ്ലൂപ്രിന്റ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബും സര്‍ക്കാരും ചേര്‍ന്ന് ഉണ്ടാക്കും. സ്‌കൂളുകളില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ അടിത്തറ ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും. എല്ലാ പ്രാദേശിക, ദേശീയ, രാജ്യാന്തര മല്‍സരങ്ങളില്‍ അക്കാദമിയില്‍ നിന്നുള്ള ടീം മല്‍സരിക്കും.

താരങ്ങളുമായി ചേര്‍ന്ന് കൊമ്പന്മാര്‍ ആദ്യ സീസണിലെ മിന്നും പ്രകടനം കാഴ്ച വെക്കാനാണ് ശ്രമം. ആദ്യ സീസണ്‍ മുതലേ ആരാധകരുടെ മനസില്‍ ഇടം നേടിയ ടീമായിരുന്നു ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയില്‍ പിന്നിലായിട്ടും ക്രൗഡ് റേറ്റിംഗില്‍ ലോകത്തിലെ മുന്‍നിര മത്സരങ്ങള്‍ക്കു പിന്നില്‍ ഏഴാം സ്ഥാനത്തായിരുന്നു ബ്ലാസ്റ്റേഴ്സ്.
Keywords: Kerala, Thiruvananthapuram, Pinarayi vijayan, Sachin Tendulker, India, Sports, Football, E P Jayarajan, Anajli, Wife, Academy.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.