അവിവ ഏര്‍ലി സ്റ്റാര്‍ട്ടേഴ്‌സ് പദ്ധതിക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടക്കം കുറിച്ചു
Jul 21, 2015, 14:16 IST
(www.kvartha.com 21.07.2015) അവിവ ഇന്ത്യ മുന്‍കൈ എടുത്തു നടപ്പാക്കുന്ന ' അവിവ ഏര്‍ലി സ്റ്റാര്‍ട്ടേഴ്‌സ്' പദ്ധതിക്ക് സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടക്കം കുറിച്ചു. കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ചെറുപ്പത്തിലെ തയാറെടുപ്പ് ആരംഭിക്കുവാന്‍ അവരെ പ്രചോദിപ്പിക്കുന്ന പദ്ധതിയാണ് അവിവ ഏര്‍ലി സ്റ്റാര്‍ട്ടേഴ്‌സ്.
അവിവയുടെ അവാര്‍ഡ് നേടിയ ' വാട്ട് ഈസ് യുവര്‍ ബിഗ് പ്‌ളാന്‍' എന്ന പദ്ധതി മുന്നോട്ടുകൊണ്ടുപോവുകയാണ് ഏര്‍ലി സ്റ്റാര്‍ട്ടേഴ്‌സ് പദ്ധതിയിലൂടെ. രാജ്യത്തെ 20 കുട്ടികള്‍ക്ക് അവരുടെ സ്വപ്ന പദ്ധതി ഒരിക്കല്‍ യാഥാര്‍ത്ഥ്യമാക്കുവാന്‍ അവിവ ഇന്ത്യ സഹായിക്കും.
തന്റെ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കുവാന്‍ സാധിച്ചത് താന്‍ വളരെ നേരത്തെ തന്നെ പരിശീലനം ആരംഭിച്ചതുകൊണ്ടാണെന്നു പദ്ധതിക്കു തുടക്കം കുറിച്ചുകൊണ്ടു പറഞ്ഞു.
'' എനിക്കു പതിനാറാം വയസില്‍ ഇന്ത്യയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചു. ഇതിനായി ഞാന്‍ എട്ടു വയസ് മുതല്‍ തയാറെടുപ്പ് തുടങ്ങിയിരുന്നു. നേരത്തെ തുടങ്ങിയത് നേരത്തെ വിജയത്തിലെത്താന്‍ സഹായിച്ചു. ഇപ്പോള്‍ അവിവ ആരംഭിച്ചിട്ടുളള അവിവ ഏര്‍ലി സ്റ്റാര്‍ട്ടേഴ്‌സ് പദ്ധതി പ്രകാരം കുട്ടികള്‍ക്ക് അവരുടെ കരിയര്‍ നേരത്തെ തുടങ്ങുവാനും അവരുടെ വലിയ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുവാനും സഹായിക്കും.'' സച്ചിന്‍ പറഞ്ഞു.
ഈ പ്രചാരണപരിപാടിയുടെ മുഖ്യ പ്രചോദനം 2007 മുതല്‍ അവിവയുടെ ബ്രാന്‍ഡ് അംബാസഡറായ സച്ചിനാണ്. കുട്ടികള്‍ക്ക് അവരുടെ സ്വപ്ന പ്രൊഫഷന്‍ അനുഭവിക്കാനും ആ വലിയ സ്വപ്നങ്ങള്‍ നേടാന്‍ അവരെ പ്രചോദിപ്പിക്കാനും പ്രശസ്തരായ മെന്റര്‍മാരുടെ ഒരു പാനലും തയാറാക്കിയിട്ടുണ്ടെന്നു അവിവ ലൈഫ് ഇന്‍ഷുറന്‍സിന്റെ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡയറക്ട് സെയില്‍സ് ഡയറക്ടര്‍ ഋഷി പിപാരിയ പറഞ്ഞു.
സച്ചിനായിരിക്കും ഈ കുട്ടികളുടെ മുഖ്യ മെന്റര്‍. പ്രശസ്തരായ ഡോ. നരേഷ് ട്രെഹാന്‍, ഷെഫ് കുനല്‍ കപൂര്‍, ഫാഷന്‍ ഡിസൈനര്‍മാരായ ശന്തനുവും നിഖിലും റേഡിയോ ജോക്കി നവേദ്, ആര്‍ട്ടിസ്റ്റ് അല്‍ക്ക രഘുവംശി തുടങ്ങിയവരും ഏര്‍ലി സ്റ്റാര്‍ട്ടേഴ്‌സ് പദ്ധതിയില്‍ മെന്റര്‍മാരായിരിക്കും.
ന്യൂഡല്‍ഹി, കൊല്‍ക്കൊത്ത, പൂന, ഹൈദരാബാദ്, ബാംഗ്‌ളൂര്‍, മുംബൈ, ചെന്നൈ
എന്നിവിടങ്ങളില്‍ അടുത്ത ആറാഴ്ചക്കാലത്ത് ഈ പദ്ധതി നടപ്പിലാവും. ക്രോമ, പിസ ഹട്ട്, മൈസിറ്റിഫോര്‍ കിഡ്‌സ് ഡോട്ട് കോം, ദ ലീല, മെഡാന്റ് തുടങ്ങിയ വന്‍ ബ്രാന്‍ഡുകളും ഈ സംരഭത്തില്‍ അവിവ ഇന്ത്യയുമായി സഹകരിക്കുന്നു.
റേഡിയോ മിര്‍ച്ചിയാണ് മീഡിയ പാര്‍ട്ണര്‍. കമ്പനിയുടെ പാര്‍ട്ണര്‍ ഔട്ട്‌ലെറ്റ് വഴിയോ അവിവ ഇന്ത്യയുടെ വെബ്‌സൈറ്റില്‍നിന്നോ മൊബൈലില്‍ ഏര്‍ലി ടു 56070 എന്ന നമ്പരിലേക്ക് എസ്എംഎസ് അയച്ചോ മാതാപിതാക്കള്‍ക്ക് ഇതിലേയ്ക്കുളള നോമിനേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാം.

Also Read:
പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി
Keywords: Sachin Tendulkar launches Aviva’s ‘early starters’ campaign,Kochi, Award, Children, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.