ക്രിക്കറ്റില്‍ 50,000 റണ്‍സെന്ന അപൂര്‍വ നേട്ടവുമായി സച്ചിന്‍

 


ന്യൂഡല്‍ഹി: റെക്കോര്‍ഡുകളുടെ തോഴന്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മറ്റൊരു റെക്കോര്‍ഡും സ്വന്തം പേരിലാക്കി. ക്രിക്കറ്റില്‍ 50,000 റണ്‍സ് നേടുന്ന ഖ്യാതി സച്ചിന്റെ പേരിലായി. ചാമ്പ്യന്‍സ് ലീഗ് ട്വന്റി-20 യില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ 26 റണ്‍സ് കുറിച്ചപ്പോഴാണ് ക്രിക്കറ്റില്‍ അമ്പതിനായിരം റണ്‍സ് നേടുന്ന താരമെന്ന റിക്കാര്‍ഡ് സച്ചിന്റെ പേരിലായത്.

ക്രിക്കറ്റില്‍ 50,000 റണ്‍സ് നേടിയ ആദ്യ ഇന്ത്യന്‍ താരമെന്ന പേര് സച്ചിന് സ്വന്തമായി. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെയായി 15 പേരാണ് 50,000 റണ്‍സ് കടക്കുന്നത്. ഇതില്‍ 67,057 റണ്‍സെടുത്ത ഗ്രഹാം ഗൂച്ച് ആണ് മുന്നിലുള്ളത്.

Keywords : Sports, Sachin Tendulker, Record, Reaches 50,000-run, all formats, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia