വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല: സച്ചിന്‍

 




വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല: സച്ചിന്‍
ബാംഗ്ലൂര്‍:::::: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. താനിപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുകയാണെന്നും ബാറ്റ് പിടിക്കുന്നതില്‍ വിരസത തോന്നുമ്പോള്‍ വിരമിക്കലിനെ കുറിച്ച് ആലോചിക്കാമെന്നും സച്ചിന്‍ പറഞ്ഞു.

 2011 ലെ കാസ്‌ട്രോള്‍ ടെസ്റ്റ് ക്രിക്കറ്റര്‍ ഒഫ് ദ ഇയര്‍ അവാര്‍ഡ് സ്വീകരിച്ച ശേഷം സംസാരിക്കുയായിരുന്നു സച്ചിന്‍.  രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ വിരമിച്ച സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം. വിരമിക്കാനുള്ള സമയമായെന്ന് തോന്നുന്നില്ല. ആ സമയം വരുമ്പോള്‍ തീര്‍ച്ചയായും വിരമിക്കല്‍ പ്രഖ്യാപിക്കും- സച്ചിന്‍ പറഞ്ഞു.

ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍  താരം വിരേന്ദര്‍ സെവാഗിനെയും ചടങ്ങില്‍ ആദരിച്ചു. ഇരട്ട സെഞ്ച്വറി നേടിയ മത്സരത്തില്‍ ബൗളര്‍മാര്‍ക്ക് താനൊരു പഴുതും നല്‍കിയിരുന്നില്ലെന്ന് സെവാഗ് പറഞ്ഞു.


SUMMARY:  Batting legend Sachin Tendulkar on Wednesday indicated that he would not retire for now.


key words : VVS Laxman, Virender Sehwag, T20 World Cup, Sachin Tendulkar, Rahul Dravid, Gautam Gambhir, Ajit Wadekar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia