സച്ചിന്‍ ഫേസ്ബുക്കില്‍

 


 സച്ചിന്‍ ഫേസ്ബുക്കില്‍
ന്യൂഡല്‍ഹി: ട്വിറ്ററില്‍ തരംഗമായി മാറിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി ഫേസ്ബുക്കിലും. സച്ചിന്‍ ഫേസ്ബുക്കില്‍ സ്വന്തം അക്കൗണ്ട് ആരംഭിച്ചു. നാല് മണിക്കൂറിനകം നാല്  ലക്ഷത്തിലേറെ ലൈക്കാണ് സച്ചിന്റെ  ഫേസ്ബുക്ക് പേജിന് ലഭിച്ചത്. എന്റെ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഫേസ്ബുക്ക് അക്കൗണ്ട് ആരംഭിച്ചത് ഇതായിരുന്നു സച്ചിന്റെ ആദ്യ പോസ്റ്റ്.

സെവന്‍2റോക്കേഴ്‌സ് എന്ന സംഘമാണ് സച്ചിന്റെ പേജിന്റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. തനിക്കായി പ്രാര്‍ഥിച്ചവര്‍ക്കും തന്നെ പിന്തുണച്ചവര്‍ക്കും ഏറെ നന്ദിയുണ്ടെന്ന് സച്ചിന്‍ ഫേസ്ബുക്കിലൂടെ പറയുന്നു.

1973 ഏപ്രില്‍ 24ന് ജനിച്ച സമയത്തെ ചിത്രം മുതല്‍ വിരളമായ പല ഫോട്ടോഗ്രാഫുകളും സച്ചിന്റെ പേജിലെ ടൈംലൈനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

SUMMARY: Sachin Tendulkar began a new innings on Monday by opening his official page on the social networking site Facebook and immediately attracted over 4,60,000 likes by late evening.

key words: Sachin Tendulkar, official page,social networking, Facebook,FB page , Tendulkar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia