ഫുട്ബാള്‍ ടീമിനു ശേഷം സച്ചിന്‍ ടെന്നീസ് ടീമും വാങ്ങി, ക്യാപട്ന്‍ റാഫേല്‍ നഡാല്‍

 


മുംബൈ:   (www.kvartha.com 16.04.2014) ഫുട്ബാര്‍ സൂപ്പര്‍ ലീഗിനു പുറമേ ലോക ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇനി ടെന്നീസ് കോര്‍ട്ടിലേയ്ക്കും. ഐ.പി.എല്‍ മാതൃകയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗില്‍ മുംബൈ ടീമിനെയാണ് സച്ചിന്‍ സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചി ഫുട്ബാള്‍ ടീം സ്വന്തമാക്കുന്നതില്‍ സച്ചിനോടൊപ്പം നിന്ന പി.വി.പി ഗ്രൂപ്പും തമിഴ്‌നാട്ടിലെ ഒരു പ്രമുഖ മാധ്യമസ്ഥാനപവുമാണ് ടീമിന്റെ മറ്റ് ഓഹരികള്‍ നിലനിറുത്തിയിരിക്കുന്നത്. മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നഡാലാണ് മുംബൈ ടീമിനെ നയിക്കുന്നത്. ഇതിനായി വന്‍ തുകയാണ് നഡാലുമായി മുംബൈ നല്‍കുന്നത്.

മുംബൈയെ കൂടാതെ ബാങ്കോക്ക്, സിംഗപ്പൂര്‍, ദുബൈ എന്നീ ടീമുകളും മത്സരരംഗത്തുണ്ട്. നവംബര്‍ 28നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഡിസംബര്‍ 20ന് അവസാനിക്കും. മത്സരത്തിന്റെ വേദികള്‍ പ്രഖ്യാപിച്ചിട്ടില്ല. ക്രിക്കറ്റിനൊപ്പം സച്ചിന്റെ ഇഷ്ടകായിക വിനോദമാണ് ടെന്നീസ്. റോജര്‍ ഫെഡററുടെ കടുത്ത ആരാധകനായ സച്ചിന്‍ നിരവധി തവണ ഫെഡററുടെ വിബിള്‍ഡണ്‍ മത്സരങ്ങള്‍ വീക്ഷിക്കാനായി ഗാലറിയില്‍ ഉണ്ടായിട്ടുണ്ട്. മുന്‍ ടെന്നീസ് താരം ഡേവിഡ് ചോപ്പറിന്റെയും ഗ്രാന്‍ഡ് സ്ലാം ജേതാവും ഇന്ത്യന്‍ താരവുമായ മഹേഷ് ഭൂപതിയുമാണ് ഐ.ടി.സി.എല്‍ (അന്താരാഷ്ട്ര ടെന്നീസ് പ്രീമിയര്‍ ലീഗില്‍) എന്ന ടെന്നീസ് മാമാങ്കത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍

ഫുട്ബാള്‍ ടീമിനു ശേഷം സച്ചിന്‍ ടെന്നീസ് ടീമും വാങ്ങി, ക്യാപട്ന്‍ റാഫേല്‍ നഡാല്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Sports, Entertainment, Former Cricketer, Sachin Tendulkar, ITCL, Mumbai Tennis Team, Roger Federer, PVP Group, Sachin to own a Tennis team
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia