Sahana with her Ukraine coach Nikhil Evgeny |
ഉള്ളാളിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സഹന ആനന്ദാശ്രമം സ്‌കൂളിലും ഗോകര്‍ണ്ണനാഥേശ്വര കോളേജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗോകര്‍ണ്ണനാഥേശ്വര കോളേജിന് കര്‍ണ്ണാടകയിലെ നിരവധി കായികതാരങ്ങളെ വളര്‍ത്തിയെടുത്ത ചരിത്രമുണ്ട്. സഹോദരനും മൂത്ത സഹോദരിയും കായികതാരങ്ങളാണ്. അനുജത്തി ഹൈ ജമ്പ്താരവും സഹോദരന്‍ വോളിബോള്‍ കളിക്കാരനുമാണ്. ചുരുക്കിപറഞ്ഞാല്‍ ഒരു സമ്പൂര്‍ണ്ണ സ്‌പോര്‍ട്‌സ് കുടുംബം.
സഹനയെ ഒളിമ്പിക്ക് താരമാക്കുന്നതില്‍ മാതാവിനുള്ളപങ്ക് പ്രത്യേകം എടുത്ത് പറയേണ്ടിയിരിക്കുന്നു. പുലര്‍ച്ചെ നാലരമണിക്ക് മക്കളെ ഉണര്‍ത്തി കളിക്കളത്തിലേക്ക് അയക്കുകയാണ് അമ്മയുടെ ആദ്യജോലി. മിനുന്ന പ്രകടനം കാഴ്ചവെച്ചതിന് സഹനക്ക് നിരവധി മെഡലുകളും ആദരങ്ങളും കിട്ടിയിട്ടുണ്ട്.
Sahana at the qualifying round for London Olympics |
സെന്‍ട്രല്‍ റെയില്‍വേയിലാണ് ജോലി. ഭര്‍ത്താവ് നാഗരാജിനൊപ്പം ബാംഗ്ലൂരിലാണ് താമസം. ഇവര്‍ക്കൊരുമകളുണ്ട്. നാലുവയസ്സുകാരി പവന. കഴിഞ്ഞ 18 വര്‍ഷത്തോളമായി കായികരംഗത്തുള്ള സഹനയ്ക്ക് പ്രചോദനം മാതാപിതാക്കളും സഹോദരങ്ങളും പരിശീലകരുമാണ്.
കലാരംഗമായാലും കായികരംഗമായാലും വിവാഹത്തിനുശേഷം കുടുംബിനിയായി ഒതുങ്ങുന്ന പതിവ് തെറ്റിച്ചാണ് സഹന വിശ്വകായിക മേളയില്‍ പങ്കെടുക്കാന്‍ ലണ്ടനിലെത്താനിരിക്കുന്നത്. വന്ദരാ റാവുവിന് ശേഷം ദക്ഷിണ കര്‍ണ്ണാടകയില്‍ നിന്ന് ഒളിമ്പിക്‌സിലെത്തുന്ന മറ്റൊരു താരമാണ് സഹന.
Keywords: Mangalore, London, Olympics, Sports, Sahana, Coach, Ullal.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.