ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ വെളളി മെഡലുമായി സൈന

 


ജക്കാര്‍ത്ത: (www.kvartha.com 17.08.2015) ഞായറാഴ്ച  നടന്ന ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ സൈന നെഹ്വാള്‍ പൊരുതി തോറ്റെങ്കിലും ആ തോല്‍വിയും മറ്റൊരു റെക്കോര്‍ഡായി.

മത്സരത്തില്‍ വെളളി നേടിയ സൈന ഈ വിഭാഗത്തില്‍ വെളളി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ സ്‌പെയിനിന്റെ കരോലിന മാരിനോ ഫൈനലില്‍ സൈനയെ പരാജയപ്പെടുത്തി കിരീടം നിലനിര്‍ത്തി. സ്‌കോര്‍ 16-21, 19- 21.

മുന്‍ ലോക ഒന്നാം നമ്പര്‍ താരം വാങ് യിഹാനെ ക്വര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് സൈന സെമിയില്‍ കടന്നത്.

2013 ലും 2014 ലും പി.വി. സിന്ദു നേടിയ വെങ്കലമായിരുന്നു ഇതുവരെ ഇന്ത്യ ലോക ചാമ്പ്യന്‍ഷിപ്പില്‍ നേടിയ ഉയര്‍ന്ന നേട്ടം. ഡബിള്‍സില്‍ ജ്വാല ഗുട്ട- അശ്വനി പൊന്നപ്പ സഖ്യവും ഇന്ത്യക്കുവേണ്ടി രണ്ട് വെങ്കല മെഡലുകള്‍ ലോകചാംപ്യന്‍ഷിപ്പില്‍ നേടിയിട്ടുണ്ട്.
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പിലെ ആദ്യ വെളളി മെഡലുമായി സൈന

SUMMARY: Saina Nehwal settles for silver after final's loss to Carolina Marin at World Badminton Championship. Saina on Sunday became the first Indian player to win a silver medal at this category. In her final match, Saina lost to Carolina Marin os Spain 16-21 19-21.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia