ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈന നെഹ്‌വാളിന്‌ കിരീടം

 


ഇന്തോനേഷ്യന്‍ ഓപ്പണ്‍: സൈന നെഹ്‌വാളിന്‌ കിരീടം
ഹൈദരാബാദ്: ചൈനയുറ്റെ ലീ സൂറിയെ തോല്‍പിച്ച് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ ഇന്തോനേഷ്യന്‍ കിരീടം സ്വന്തമാക്കി. സ്‌കോര്‍ 13-21, 22-20, 21-19. ആദ്യസെറ്റില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ട് സെറ്റുകളിലും സൈന വിജയിച്ചു.

കൊറിയയുടെ ജി ഹ്യൂന്‍ സൂങ്ങിനെ സെമി ഫൈനലില്‍ പരാജയപ്പെടുത്തിയാണ്‌ സൈന ഫൈനലില്‍ പ്രവേശിച്ചത്. ഇത് മൂന്നാം തവണയാണ് സൈന ഇന്തോനേഷ്യന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കുന്നത്. 2009ലും 2010ലുമാണ് ഇതിനുമുമ്പ് സൈന കിരീടം നേടിയത്. 

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയിരുന്നെങ്കിലും ചൈനയുടെ മാക്ക് കാങ്‌നോട് പരാജയപ്പെടുകയായിരുന്നു.

English Summery
Saina Nehwal’s romance with the Indonesian Open continued as the champion shuttler from India quelled a spirited challenge from Chinese Li Xuerui to record a 13-21, 22-20,21-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia