ഇന്ത്യൻ കോച്ചാവാൻ സന്ദീപ് പാട്ടിൽ രംഗത്ത്

 


മുംബൈ: (www.kvartha.com 06.06.2016) ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പരിശീലകനാവാൻ താൽപര്യമുണ്ടെന്ന് മുൻതാരം സന്ദീപ് പാട്ടീൽ. നിലവിൽ ടീമിൻറെ മുഖ്യ സെലക്ടറാണ് ഇദ്ദേഹം. പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള അപേക്ഷ നൽകിയവരുടെ കൂട്ടത്തിൽ പാട്ടീലുമുണ്ട്.

വെസ്റ്റ് പര്യടനത്തിന് മുന്നോടിയായാണ് ഇന്ത്യ പുതിയ കോച്ചിനെ തേടുന്നത്. ഡങ്കൻ ഫ്ലെച്ചർ മടങ്ങിയതിന് ശേഷം ഇന്ത്യക്ക് മുഖ്യ പരിശീലകൻ ഇല്ലായിരുന്നു. പകരം രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിയമിക്കുകയായിരുന്നു. രവി ശാസ്ത്രിയും അപേക്ഷ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഹിന്ദി അറിയുന്നവരെ പരിഗണിക്കുന്നു എന്നതിനാൽ വിദേശ കോച്ച് ഉണ്ടാവില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. പാട്ടീൽ 1996ൽ ആറുമാസം ഇന്ത്യൻ കോച്ചായിരുന്നു. തുടർന്ന് കെനിയയെയും പരിശീലിപ്പിച്ചു. പാട്ടീലിൻറെ ശിക്ഷണത്തിലാണ് കെനിയ ലോകകപ്പ് സെമിയിലെത്തിയത്.

സെലക്ഷൻ കമ്മിറ്റി അംഗമായ വിക്രം റാഥോർ, മുൻതാരങ്ങളായ പ്രവീൺ ആംറെ, ഋഷികേശ് കനിത്കർ, ലാൽചന്ദ് രജ് പുത് എന്നിവരും ഇന്ത്യൻ പരിശീലനാവാൻ അപേക്ഷ നൽകിയവരുടെ കൂട്ടത്തിലുണ്ട്.

ഇന്ത്യൻ കോച്ചാവാൻ സന്ദീപ് പാട്ടിൽ രംഗത്ത്

SUMMARY: Sandeep Patil, former India cricketer and the current chairman of selectors of the national side, has expressed his desire to fill the vacant spot of the Indian coach.

Keywords: Sandeep Patil, Former India cricketer, Current, Chairman, Selectors, National side, Expressed, Desire, Fill, Vacant, Indian coach, Report, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia