താനൊരു സാധാരണ പെണ്‍കുട്ടി; മോഹങ്ങള്‍ അവര്‍ക്കുള്ളതുപോലെ, സാനിയ

 


ഡെല്‍ഹി: (www.kvartha.com 05.08.2015) താനൊരു സാധാരണ പെണ്‍കുട്ടിയാണെന്നും അവര്‍ക്കുള്ള അതേ മോഹങ്ങളാണ് തനിക്കുമുള്ളതെന്നും ടെന്നീസ് താരം സാനിയ മിര്‍സ. ഗ്രാന്റ്സ്ലാം നേടുന്ന ആദ്യ ഇന്ത്യന്‍ ടെന്നീസ് താരമൊക്കെയാണെങ്കിലും താനുമൊരു സാധാരണ പെണ്‍കുട്ടിയാണെന്നാണ് സാനിയ പറയുന്നത്. തനിക്കും അവരുടെ അതേ മോഹങ്ങള്‍ തന്നെയാണ് ഉള്ളത്. മോഹങ്ങള്‍ക്കാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതു കഴിഞ്ഞാണ് ടെന്നീസ്.

ഇന്ത്യാ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്കില്‍ റാമ്പില്‍ ചുവടുവെച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സാനിയ. സാരിയുടുത്ത് പുതിയ ആഭരണങ്ങളുടെ ഡിസൈനുകളുമായാണ് സാനിയ റാമ്പിലെത്തിയത്. ഏതൊരു പെണ്‍കുട്ടിയെയും പോലെ താനും ആഭരണങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്ന് സാനിയ വ്യക്തമാക്കി.

ഒരു വനിതാ സ്‌പോര്‍ട്‌സ് താരമാണെന്നു കരുതി സ്വപ്‌നങ്ങളും മോഹങ്ങളുമൊന്നുമില്ലെന്നു കരുതരുത്. അതൊക്കെയുള്ള ഒരു സാധാരണക്കാരി തന്നെയാണ് താന്‍. ഇതുപോലുള്ള പരിപാടികള്‍ താന്‍ വളരെ ആസ്വദിക്കുന്നുണ്ടെന്നും സാനിയ വ്യക്തമാക്കി. ഇന്ത്യാ ഇന്റര്‍നാഷണല്‍ ജ്വല്ലറി വീക്ക് വ്യാഴാഴ്ചയാണ് സമാപിക്കുന്നത്. നിരവധി ആഭരണങ്ങളുടെ ശേഖരവുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

മാര്‍ട്ടിന ഹിംഗിസുമായി ചേര്‍ന്ന് അടുത്തിടെ വിംബിള്‍ഡണ്‍ ടെന്നീസില്‍ സാനിയ വനിതാ ഡബിള്‍സ് കിരീടം നേടിയിരുന്നു. നേരത്തെ മിക്‌സഡ് ഡബിള്‍സില്‍ ഗ്രാന്റ്സ്ലാം നേടിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വനിതാ ഡബിള്‍സില്‍ സാനിയ ചാമ്പ്യനാകുന്നത്. രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡിനും സാനിയയെ നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
താനൊരു സാധാരണ പെണ്‍കുട്ടി; മോഹങ്ങള്‍ അവര്‍ക്കുള്ളതുപോലെ, സാനിയ

താനൊരു സാധാരണ പെണ്‍കുട്ടി; മോഹങ്ങള്‍ അവര്‍ക്കുള്ളതുപോലെ, സാനിയ


Also Read:
പര്‍ദ്ദ ടയറില്‍കുടുങ്ങി ബൈക്ക് മറിഞ്ഞു; പ്രസവ ശസ്ത്രക്രിയക്ക് വിധേയായ യുവതിക്ക് ഗുരുതരം

Keywords:  Sania Mirza Expresses Love for Jewellery, Says She's a Girl First and Then a Sportswoman, New Delhi, Media, Winner, Award, Tennis, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia