അമ്മയായ ശേഷം ടെന്നീസ് കളത്തിലേക്ക് ഒന്നൊന്നര തിരിച്ചുവരവുമായി ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ; ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടമുയര്‍ത്തി അഭിമാനമായി

 


ഹോബാര്‍ട്ട്: (www.kvarthaa.com 18.01.2020) അമ്മയായ ശേഷം ടെന്നീസ് കളത്തിലേക്ക് ഒന്നൊന്നര തിരിച്ചുവരവുമായി ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ. ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടമുയര്‍ത്തി ഇന്ത്യയുടെ അഭിമാനമായി. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സില്‍ ആണ് സാനിയ -നദിയ കിച്ചനോക്ക് സഖ്യം കിരീടം നേടിയത്.

ഫൈനലില്‍ ചൈനയുടെ സാങ് ഷുവായി- പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ- യുക്രൈന്‍ ജോഡി (6-4, 6-4) മറികടന്നത്. സ്ലൊവേനിയയുടെ തമാറ സിദാന്‍ സെക്‌ചെക്കിന്റെ മരിയെ ബൗസ്‌കോവ സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിനു തോല്‍പ്പിച്ചാണു സാനിയ സഖ്യം ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ യു.എസിന്റെ വാനിയ കിങ്ക്രിസ്റ്റീന മക്ഹേല്‍ സഖ്യത്തെയാണ് സാനിയ നാദിയ സഖ്യം പരാജയപ്പെടുത്തിയത്.

 അമ്മയായ ശേഷം ടെന്നീസ് കളത്തിലേക്ക് ഒന്നൊന്നര തിരിച്ചുവരവുമായി ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ; ആദ്യ ടൂര്‍ണമെന്റില്‍ തന്നെ കിരീടമുയര്‍ത്തി അഭിമാനമായി

2018 ല്‍ അമ്മയാകാന്‍ വേണ്ടി ടെന്നീസില്‍ നിന്ന് ഇടവേളയെടുത്ത സാനിയയുടെ തിരിച്ചുവരവിലെ ആദ്യ ടൂര്‍ണമെന്റാണിത്. അടുത്തിടെയാണു സാനിയ പരിശീലനം പുനരാരംഭിച്ചത്. 2018 ഏപ്രിലില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു സാനിയ താന്‍ ഗര്‍ഭിണിയാണെന്ന് ലോകത്തെ അറിയിച്ചത്. ഒക്ടോബറില്‍ കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു.

33 കാരിയായ സാനിയ 2017 ഒക്ടോബറില്‍ ചൈന ഓപ്പണിലാണ് അവസാനം കളിച്ചത്. 2013 ല്‍ സാനിയ സിംഗിള്‍സില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Sania Mirza wins doubles title in Hobart to script dream return, News, Winner, Sania Mirza, Tennis, China, World, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia