Rumours | സാനിയ മിര്‍സയും ഭര്‍ത്താവ് ശുഐബ് മാലികും വേര്‍പിരിയുന്നുവോ?
Nov 8, 2022, 14:16 IST
മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ടെനിസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാകിസ്താന്‍ ക്രികറ്റ് താരവുമായ ശുഐബ് മാലികും വേര്‍പിരിയുന്നുവോ? ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്
ആരാധകര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യം ഇതാണ്. ആരാധകര്‍ക്ക് സംശയത്തിനിട നല്‍കിയത് കഴിഞ്ഞദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ ഇട്ട സ്റ്റോറിയാണ്. 'തകര്‍ന്ന ഹൃദയങ്ങള്‍ എങ്ങോട്ട് പോകുന്നു, അല്ലാഹുവിനെ കണ്ടെത്താന്‍' എന്നാണു സാനിയ കുറിച്ചത്.

എന്നാല്‍ ഇതേകുറിച്ച് കൂടുതല്‍ പ്രതികരണങ്ങളൊന്നും തന്നെ സാനിയ നടത്തിയില്ല. ഇതാണ് ആരാധകര്‍ക്ക് ഇത്തരമൊരു സംശയം ഉയരാന്‍ ഇടയാക്കിയത്. ഒരു ടിവി ഷോയ്ക്കിടെ മാലിക് സാനിയയെ പറ്റിച്ചതായി ചില പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി സാനിയയും മാലികും ഒരുമിച്ചല്ല താമസമെന്നും റിപോര്‍ടുകളുണ്ട്. എന്നാല്‍ സാനിയയോ, മാലികോ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2010 ഏപ്രിലിലാണ് സാനിയയും ശുഐബ് മാലികും വിവാഹിതരായത്. ഇവര്‍ക്കു നാലു വയസ്സുള്ള കുട്ടിയുണ്ട്. അടുത്തിടെ മകന്റെ പിറന്നാള്‍ ആഘോഷം ദുബൈയില്‍വച്ചു നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ മാലിക് മാത്രമാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. പ്രയാസമേറിയ ദിവസങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നു ദിവസങ്ങള്‍ക്കു മുന്‍പ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിരുന്നു.
Keywords: Sania Mirza's Cryptic Post Amid Rumours Of Divorce From Shuaib Malik, Mumbai, News, Cricket, Sports, Tennis, Media, Report, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.