Birthday Wish | തമാശകള്‍ നിറഞ്ഞ സംഭവങ്ങള്‍ ചേര്‍ത്ത് ഒരു വെറൈറ്റി; ഭാര്യ ചാരുലതയ്ക്ക് പിറന്നാള്‍ ആശംസകളുമായി സഞ്ജു, വീഡിയോ
Oct 19, 2022, 18:19 IST
തിരുവനന്തപുരം: (www.kvartha.com) മലയാളി ക്രികറ്റ് താരം സഞ്ജു സാംസണ് ഇന്‍സ്റ്റഗ്രാമിലൂടെ ഭാര്യ ചാരുലതയ്ക്ക് ഒരു വെറൈറ്റി പിറന്നാള്‍ ആശംസകള്‍ അറിയിച്ചിരിക്കുകയാണ്. ഭാര്യയുടെ ഏറ്റവും കോമഡി നിറഞ്ഞ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയാണ് താരം പങ്കുവച്ചത്.
എന്നിട്ട് 'ഏറ്റവും പക്വതയുള്ള ആള്‍ക്ക് പിറന്നാള്‍ ആശംസകള്‍' എന്ന അടിക്കുറിപ്പും നല്കി. എന്ത് തന്നെ ആയാലും സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സഞ്ജുവിന്റെ വീഡിയോയ്ക്ക് ചാരുലതയും ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചിട്ടുണ്ട്.
ചാരുലതയുടെ തമാശകള്‍ നിറഞ്ഞ വീഡിയോയ്ക്ക് സിനിമാ താരം കാളിദാസ് ജയറാം, ഇന്‍ഡ്യന്‍ ക്രികറ്റ് താരം ഋതുരാജ് ഗെയ്ക്വാദ് കൃണാല്‍ പാണ്ഡ്യയുടെ ഭാര്യ പാങ്ഖുരി ശര്‍മ എന്നിവരും ആശംസകളുമായി
കമന്റ് രേഖപ്പെടുത്തിട്ടുണ്ട്.
സയ്യിദ് മുശ്താഖ് അലി ട്രോഫി മത്സരങ്ങള്‍ക്കായി കേരള ടീം ക്യാംപിലാണ് സഞ്ജു ഇപ്പോഴുള്ളത്. കേരള ടീമിന്റെ ക്യാപ്റ്റനാണു സഞ്ജു സാംസണ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ശേഷമാണ് സഞ്ജു കേരളത്തിനൊപ്പം ചേര്‍ന്നത്.
Keywords: News,Kerala,State,Thiruvananthapuram,Video,Social-Media,instagram, Sports,Player,Birthday, Sanju Samson's Birthday Wish for Wife Charulatha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.